Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജെ.വി.സിയിൽ...

ജെ.വി.സിയിൽ കെട്ടിടത്തിൽ തീപ്പിടിത്തം

text_fields
bookmark_border
ജെ.വി.സിയിൽ കെട്ടിടത്തിൽ തീപ്പിടിത്തം
cancel

ദുബൈ: നഗരത്തിലെ ജുമൈറ വില്ലേജ് സർക്കിളി(ജെ.വി.സി)ലെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഞായറാഴ്ച വൈകുന്നേരത്തോടെ തീപ്പിടിത്തമുണ്ടായി.

അതിവേഗത്തിൽ ഇടപെട്ട ദുബൈ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. ഉച്ച 2.28നാണ് ഓപറേഷൻ റൂമിൽ സംഭവത്തെ കുറിച്ച വിവരം ലഭിക്കുന്നത്. അൽ ബർഷ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങൾ ആറുമിനിറ്റിനകം സംഭവ സ്ഥലത്തെത്തി ര:ക്ഷാപ്രവർത്തനം ആരംഭിച്ചു.

നിർമാണത്തിലിരുന്ന 27നില കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

എന്നാൽ അതിവേഗത്തിൽ കെട്ടിടത്തിലുള്ളവരെ സുരക്ഷിതാക്കാനും തീയണക്കാനുമുള്ള നടപടികൾ സ്വീകരിച്ചു. വൈകുന്നേരം 5.03ഓടെ തീ നിയന്ത്രണവിധേയമാക്കി കൂളിങ് പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Fire breaks out in JVC building
Next Story