അബൂദബിയിൽ കെട്ടിടത്തിന് തീപിടിച്ചു
text_fieldsഅബൂദബി: നഗരത്തിലെ ഹംദാൻ സ്ട്രീറ്റിൽ കെട്ടിടത്തിൽ തീപിടിത്തം. ശനിയാഴ്ച അർധരാത്രിയാണ് അഗ്നിബാധയുണ്ടായത്. ഫ്ലാറ്റിൽ പ്രവർത്തിച്ചുവന്ന സ്റ്റോറിൽനിന്നാണ് തീ പടർന്നത്. ഇതേ ഫ്ലോറിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കിലും നാശനഷ്ടമുണ്ടായി. മണിക്കൂറുകൾക്കുള്ളിൽ തീ നിയന്ത്രണത്തിലാക്കിയെങ്കിലും കനത്ത പുക ബുദ്ധിമുട്ടുണ്ടാക്കി.
തുടർന്ന് താമസക്കാരെ ഒഴിപ്പിക്കുകയും അസ്വസ്ഥതയുണ്ടായവരെ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. കെട്ടിടത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും വൃത്തിയാക്കുന്നതും അടക്കമുള്ള നടപടികൾ നടന്നുവരികയാണ്. ഒഴിപ്പിച്ച മിക്ക കുടുംബങ്ങളും തിരികെ വീട്ടിൽ താമസിച്ചു തുടങ്ങിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വേനൽ കനത്തതോടെ തീ പിടിക്കാൻ സാധ്യത കൂടുതലുള്ളതിനാൽ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

