യാസ് ഐലൻഡിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല
text_fieldsപ്രതീകാത്മക ചിത്രം
അബൂദബി: യാസ് ഐലൻഡിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തം അബൂദബി സിവിൽ ഡിഫൻസും പൊലീസും ചേർന്ന് നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
യാസ് ഐലൻഡിലെ വാട്ടേഴ്സ് എഡ്ജ് റെസിഡൻഷ്യൽ പ്രൊജക്റ്റിന് സമീപമുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് ഉയർന്ന കറുത്ത പുക പ്രദേശത്ത് പരന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. വിവരമറിഞ്ഞയുടൻ അബൂദബി പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും അടിയന്തര രക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി വേഗത്തിൽ തീ അണയ്ക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അബൂദബി പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

