Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2026 8:35 AM IST Updated On
date_range 15 April 2026 8:35 AM ISTഅൽഖൂസിലെ വെയർഹൗസിൽ തീപ്പിടിത്തം
text_fieldsbookmark_border
ദുബൈ: അൽഖൂസിലെ വെയർഹൗസിലുണ്ടായ തീപ്പിടിത്തം സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. ചൊവ്വാഴ്ച പുലർച്ചെ 3.45നാണ് തീപ്പിടിത്തം റിപോർട്ട് ചെയ്യുന്നത്. ജിംനേഷ്യത്തിന്‍റെ ഭാഗമായ വെയർ ഹൗസിനാണ് തീപ്പിടിച്ചത്. ഉടൻ സിവിൽ ഡിഫൻസ് സ്ഥലത്തെത്തുകയും തീയണക്കുകയായിരുന്നു. ആർക്കും പരിക്കേറ്റതായി റിപോർട്ട് ചെയ്തിട്ടില്ല. തീപ്പിടിത്തത്തിനുള്ള കാരണത്തെ അറിയാനുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളുടെ വിലയിരുത്തലുകളും പൂർത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

