അൽ ബർഷയിൽ റസ്റ്റാറന്റിൽ തീപിടിത്തം
text_fieldsഅൽ ബർഷയിൽ തീപിടിത്തമുണ്ടായ റസ്റ്റാറന്റ്. ദുബൈ സിവിൽ ഡിഫൻസ് പങ്കുവെച്ച ചിത്രം
ദുബൈ: ചൊവ്വാഴ്ച അർധരാത്രി അൽ ബർഷയിലെ റസ്റ്റാറന്റിൽ തീപിടിത്തം. പാചക വാതകം ചോർന്നതിനെത്തുടർന്നാണ് പൊട്ടിത്തെറിയും തുടർന്ന് തീപിടിത്തവുമുണ്ടായത്. അതിവേഗം സംഭവ സ്ഥലത്തെത്തിയ ദുബൈ സിവിൽ ഡിഫൻസിലെ സേനാംഗങ്ങൾ തീയണച്ച് അപകടത്തിന്റെ തീവ്രത കുറച്ചു.
തീപിടിത്തത്തിൽ റസ്റ്റാറന്റിന്റെ മിക്ക ഭാഗങ്ങളും തകർന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. താഴത്തെ നിലയിലെ തീപിടിത്തത്തെ തുടർന്ന് മുകൾ നിലകളിലേക്ക് കനത്ത പുക ഉയർന്നിരുന്നു. കെട്ടിടത്തിൽനിന്ന് അപകട സാധ്യത കണക്കിലെടുത്ത് താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

