അജ്മാനിൽ താമസ കേന്ദ്രത്തിന് തീപിടിച്ചു
text_fieldsഅജ്മാനിലെ വീട്ടിലുണ്ടായ തീപിടിത്തം അണക്കുന്ന
സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ
അജ്മാൻ: അജ്മാൻ നുഐമിയയിലെ താമസകേന്ദ്രത്തിന് തീപിടിച്ചു. നുഐമിയ കുവൈത്ത് സ്ട്രീറ്റിനോട് ചേർന്ന ആളൊഴിഞ്ഞ താമസസ്ഥലത്തിനാണ് ബുധനാഴ്ച ഉച്ചയോടെ തീ പിടിച്ചത്. സംഭവമറിഞ്ഞയുടനെ പൊലീസും സിവിൽ ഡിഫൻസും സ്ഥലത്ത് ദ്രുതഗതിയിൽ എത്തിയത് തീ സമീപപ്രദേശങ്ങളിലേക്ക് പടരുന്നത് തടയാനായി. സംഭവസ്ഥലത്തിന് സമീപം നിരവധി സ്ഥാപനങ്ങളും താമസ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് പരിഭ്രാന്തിക്കിടയാക്കിയെങ്കിലും പൊലീസിന്റെ കൃത്യമായ ഇടപെടൽ ആശ്വാസമായി.
സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പൊലീസ് നീക്കംചെയ്തതു കൊണ്ട് നാശനഷ്ടം കുറച്ചു. ഒരു പെർഫ്യൂം സ്റ്റോർ വീട്ടിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇതാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കുകയും മറ്റ് കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. നാമമാത്രമായ നാശനഷ്ടങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന് അജ്മാൻ പൊലീസ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷയും പ്രതിരോധ നടപടികളും പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

