ഉമ്മുൽഖുവൈനിൽ ഫാക്ടറിയിൽ തീപിടിത്തം; സംഭവത്തിൽ ആർക്കും പരിക്കില്ല
text_fieldsഉമ്മുൽഖുവൈനിൽ ഫാക്ടറിയിലുണ്ടായ തീപിടിത്തം അണക്കുന്നു
ഉമ്മുൽഖുവൈൻ: എമിറേറ്റിലെ ഉമ്മു തുഊബ് വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വെള്ളിയാഴ്ച തീപിടിത്തമുണ്ടായി. വലിയ തോതിൽ പുക ഉയർന്നതിനാൽ അഗ്നിശമന സേനാംഗങ്ങൾ അതിവേഗമെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
അഗ്നിശമന സേനാംഗങ്ങളുടെ അതിവേഗ ഇടപെടലിലൂടെ സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് തീപടരുന്നത് ഒഴിവാക്കാനും സാധിച്ചു. സിവിൽ ഡിഫൻസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി, സിവിൽ ഡിഫൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രി. ഡോ. സാലിം ഹമദ് ബിൻ ഹംദ എന്നിവർ രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു.
ഉമ്മുൽ ഖുവൈൻ ജനറൽ പൊലീസ് കമാൻഡ്, ഷാർജയിലെയും അജ്മാനിലെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, റാസൽ ഖൈമയിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്മെന്റ്, ഉമ്മുൽ ഖുവൈനിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്റർ, ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റി, ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി, നാഷനൽ ആംബുലൻസ് എന്നിവ ഉൾപ്പെടുന്ന വിവിധ വകുപ്പുകൾ തീ നിയന്ത്രണവിധേയമാക്കുന്നതിന് സഹകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

