Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജ്മാനില്‍ ഫാക്ടറിക്ക് തീപിടിച്ചു

text_fields
bookmark_border
അജ്മാനില്‍ ഫാക്ടറിക്ക് തീപിടിച്ചു
cancel

അജ്മാന്‍: അജ്മാനിലെ ഫാക്ടറിക്ക് തീ പിടിച്ചു. തിങ്കളാഴ്ച്ച ഉച്ചയോട് കൂടിയാണ് അജ്മാന്‍ വ്യാവസായ മേഖല ഒന്നിലെ ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. സംഭവ വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനാംഗങ്ങളും ദ്രുതഗതിയില്‍ സ്ഥലത്തെത്തി.

പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കിയത് സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനും സ്ഥലം സുരക്ഷിതമാക്കാനും കഴിഞ്ഞു.

ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫാക്ടറിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. തീ പിടിത്തം ഉണ്ടാകാനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്​.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire breaks out at factory in Ajman
Next Story