ഷാർജയിൽ ഓട്ടോ പാർട്സ് വെയർഹൗസിൽ തീപിടിത്തം
text_fieldsഷാർജയിലെ വെയർഹൗസിലെ തീപിടിത്തം അണക്കുന്ന സേനാംഗങ്ങൾ
ഷാർജ: എമിറേറ്റിൽ വ്യാഴാഴ്ച രാവിലെ ഓട്ടോ പാർട്സ് വെയർഹൗസിൽ തീപിടിത്തം. വ്യവസായ മേഖല 6ലെ വെയർഹൗസിലാണ് തീപിടിത്തമുണ്ടായതെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അതിവേഗം സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു.
ചൂടുകാലം ആരംഭിച്ചതിന് ശേഷം രാജ്യത്ത് വിവിധ ഭാഗങ്ങളിൽ തീപിടിത്ത സംഭവങ്ങൾ വർധിച്ചിട്ടുണ്ട്. ഏപ്രിലിൽ ഷാർജ വ്യവസായ മേഖല 15ൽ തീപിടിത്തമുണ്ടായിരുന്നു. ഷാർജ അല നഹ്ദയിലെ തീപിടിത്തത്തിൽ അഞ്ചുപേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. അതേസമയം, തീപിടിത്തം കുറക്കുന്നതിന് സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന് അധികൃതർ നിർദേശം നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

