Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി മിന കാര്‍പെറ്റ് സൂഖില്‍ തീപിടിത്തം; ആളപായമില്ല

text_fields
bookmark_border
അബൂദബി മിന കാര്‍പെറ്റ് സൂഖില്‍ തീപിടിത്തം; ആളപായമില്ല
cancel

അബൂദബി: സായിദ് പോര്‍ട്ടിന് സമീപം മിന കാര്‍പെറ്റ് സൂഖില്‍ വെള്ളിയാഴ്ച രാവിലെ വന്‍ തീപിടിത്തമുണ്ടായി. വിവരം അറിഞ്ഞയുടന്‍ അബൂദബി പൊലീസും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

അഗ്‌നിശമന സേനാംഗങ്ങളും അടിയന്തര രക്ഷാപ്രവര്‍ത്തകരും ഉടന്‍ സംഭവസ്ഥലത്ത് എത്തുകയും തീ പടരുന്നത് തടയാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗത തടസ്സമുണ്ടായില്ലെന്നും വാഹനങ്ങള്‍ സാധാരണ രീതിയില്‍ കടന്നുപോയെന്നും അധികൃതര്‍ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ അസമയത്തുള്ളതോ സ്ഥിരീകരിക്കാത്തതോ ആയ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സംവിധാനങ്ങള്‍ വഴി പുറത്തുവിടുന്ന കൃത്യമായ വിവരങ്ങളെ മാത്രം പൊതുജനങ്ങള്‍ ആശ്രയിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire breaks out at Abu Dhabi's Mina Carpet Souk
Next Story