ഗോൾഡ് സൂഖിനടുത്ത് കെട്ടിടത്തിൽ തീപിടിത്തം
text_fieldsദുബൈ: ഗോള്‍ഡ് സൂഖിന് സമീപത്തുള്ള മൂന്നുനില വാണിജ്യകെട്ടിടത്തില്‍ തീപിടിത്തം.
സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. ബുധനാഴ്ച രാവിലെ 11.20 ഓടെയാണ് ഗോള്‍ഡ് സൂഖ് ഗേറ്റ് നമ്പര്‍ ഒന്നിനടുത്തുള്ള കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. ഉടന്‍ സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീയണക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. കെട്ടിടത്തിലെയും സമീപത്തെയും കടകളിലുള്ളവരെയെല്ലാം ഒഴിപ്പിച്ചിരുന്നു.
കെട്ടിടത്തിലെ മൂന്നാം നിലയില്‍ പടര്‍ന്ന തീ മറ്റ് നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തുണ്ടായിരുന്നു. കാര്യമായ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

