തീപിടിച്ച വീട്ടിനുള്ളിൽ ഇരട്ട സഹോദരിമാർ ശ്വാസംമുട്ടി മരിച്ചു
text_fieldsദുബൈ: ദുബൈയിൽ വീടിനു തീപിടിച്ച് ഇരട്ട സഹോദരിമാർക്ക് ദാരുണ മരണം. ഖിസൈസിനടുത്ത അൽ ത്വവാർ 3 മേഖലയിൽ ചൊവ്വാഴ്ച രാവിലെ 10.45 ഒാടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. തീപിടിച്ച വീട്ടിൽ ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്. 20 വയസ് പ്രായമുള്ള സഹോദരിമാരും ആറുമാസം പ്രായമുള്ള കുഞ്ഞു പെൺകുട്ടിയും വീട്ടുജോലിക്കാരിയും മാത്രമാണ് ഇൗ സമയം വീട്ടിലുണ്ടായിരുന്നത്. പെൺകുട്ടികൾ ഒരു മുറിക്കുള്ളിൽ ഉറക്കമായിരുന്നു. കുഞ്ഞിനെ പരിപാലിച്ച് ഇതിനു സമീപത്തെ മുറിയിൽ നിന്നിരുന്ന ജോലിക്കാരി എ.സിയുടെ വയറിംഗിൽ നിന്ന് തീ പൊരി ചിതറുന്നതു കണ്ട് ഉടനടി ഒച്ചവെച്ച് ഇരുവരെയും ഉണർത്താൻ ശ്രമിച്ചു. എന്നാൽ ഇവരുടെ മുറവിളി മുറിക്കപ്പുറത്തേക്ക് എത്തിയില്ല. ഉടനെ കുഞ്ഞുമായി പുറത്തിറങ്ങിയ ഇവർ വീണ്ടും ഒച്ചവെക്കുകയും മറ്റുള്ളവരെ വിവരമറിയിക്കുകയും ചെയ്തു. ഇൗ സമയം ചൂടുകൊണ്ട് ഞെട്ടിയുണർന്ന യുവതികൾ പുറത്തു കടക്കാൻ ശ്രമിച്ചപ്പോൾ പ്രധാന വാതിലിെൻറ ഭാഗം മൂടിക്കൊണ്ട് തീ ആളിത്തുടങ്ങിയിരുന്നു. ജനലിലൂടെ പുറത്തുചാടാൻ മാർഗമാരാഞ്ഞപ്പോൾ ഇരുമ്പു കമ്പികൾ അവിടെയും പ്രതിബന്ധമായി. തുടർന്ന് ഇരുവരും കുളിമുറിക്കുള്ളിൽ അഭയം പ്രാപിച്ചു. ഇതിനുള്ളിൽ പുക നിറഞ്ഞ് ശ്വാസം മുട്ടി സഹോദരിമാർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചെറിയ തോതിലുള്ള തീ പിടിത്തമായിരുന്നുവെങ്കിലും വീട്ടിൽ രക്ഷാമാർഗങ്ങളൊന്നുമില്ലാഞ്ഞതാണ് ദുരന്തത്തിന് കാരണമായതെന്ന് സിവിൽ ഡിഫൻസ് ഉേദ്യാഗസ്ഥർ പറഞ്ഞു. തീ പിടിത്തമറിച്ച് എത്തിയ അഗ്നിശമന സേനാ അംഗങ്ങൾ അടിയന്തിര ശുശ്രൂഷകൾ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
