Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദുബൈ ഡ്യൂട്ടി ഫ്രീ വെയർ ഹൗസിൽ തീപിടിത്തം
cancel

ദുബൈ ഡ്യൂട്ടി ഫ്രീ വെയർ ഹൗസിൽ തീപിടിത്തം

text_fields
bookmark_border
ആളപായമുള്ളതായി റിപ്പോർട്ടില്ല

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ വെയർ ഹൗസിൽ തീപിടിത്തം. തിങ്കളാഴ്​​ച ഉച്ചക്ക്​ രണ്ടിന്​ ഉമ്മു റാമൂലിലെ വെയർ ഹൗസിനാണ്​ തീപിടിച്ചത്​. ഉടനെ സംഭവസ്​ഥലത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ്​ സംഘം തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

അൽ റാഷിദീയ സ്​റ്റേഷന​ിലെ സംഘമാണ്​ തീ അണക്കാൻ നേതൃത്വം നൽകിയത്​. സ്​ഥലത്തെത്തി പത്ത്​ മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. എല്ലാ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന്​ ദുബൈ ഡ്യൂട്ടി ഫ്രീ അധികൃതർ അറിയിച്ചു. അഗ്​നിശമന സേന സംഘത്തിന്​ നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story