Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജുമൈറയിലെ നിർമാണ സൈറ്റിൽ തീപിടിത്തം
text_fieldsbookmark_border
ദുബൈ: ഏതാനും ദിവസത്തെ ഇടവേളക്കു ശേഷം ദുബൈയിലെ നിർമാണ സൈറ്റിൽ വീണ്ടും തീപിടിത്തം. ജുമൈറ രണ്ടിലെ നിർമാണ സൈറ്റിൽ ഞായറാഴ്ച വൈകീട്ടാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് കൂറ്റൻ പുകച്ചുരുളുകളുയരുന്നതറിഞ്ഞ് സിവിൽ ഡിഫൻസ് സംഘം പാഞ്ഞെത്തി രക്ഷാ പ്രവർത്തനം നടത്തി.
നിർമാണത്തിലിരിക്കുന്ന ഒരു മാളിെൻറ അടിത്തട്ടിൽ നിന്നാണ് തീ ഉയർന്നതെന്നാണ് വിവരം. തീ മറ്റു കെട്ടിടങ്ങളിലേക്ക് വ്യാപിക്കും മുൻപ് നിയന്ത്രണ വിധേയമാക്കിയെന്നും ആളപായങ്ങളൊന്നുമില്ലെന്നും ദുബൈ മീഡിയാ ഒഫീസ് ട്വീറ്റ് ചെയ്തു. ദുബൈ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ റാശിദ് താലി അൽ മത്റൂഷി സംഭവസ്ഥലത്ത് നേരിെട്ടത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. റോഡുകൾ ഭാഗിമായി അടച്ച് ഗതാഗതം വഴി തിരിച്ചു വിട്ടിരുന്നു.
ശുഹദാ, ഇത്തിഹാദ്, പോർട്ട് സഇൗദ്, റാശിദീയ സ്റ്റേഷനുകളിൽ നിന്ന് അഗ്നി ശമന സംഘങ്ങൾ എത്തിയതായി അൽ ഖൂസ് സ്റ്റേഷൻ ഡയറക്ടർ മേജർ ഹുസൈൻ അൽ റഹൂമി പറഞ്ഞു.

Next Story