Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ നഹ്ദയിൽ വൻ തീപിടിത്തം
text_fieldsbookmark_border
ഷാർജ: ഷാർജയിലെ അൽ നഹ്ദ പാർക്കിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ അഗ്നിബാധ. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കെട്ടിടത്തിെൻറ മുകളിൽ പിടിപെട്ട തീ സമീപത്ത് പണി നടക്കുന്ന മറ്റൊരു കെട്ടിടത്തിലേക്ക് വ്യാപിച്ചു. എന്നാൽ മറ്റു കെട്ടിടങ്ങളെ തീ ബാധിച്ചില്ല. രക്ഷാ പ്രവർത്തനം നടക്കുന്നതിനിടെ കെട്ടിടത്തിെൻറ ഒരു ഭാഗം കത്തി അടർന്നു വീണതായും കണ്ടു നിന്നവർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ തുടർന്നു വരികയാണ്. ദുബൈ^ഷാർജ പൊലീസും സിവിൽ ഡിഫൻസ് സംഘങ്ങളും സ്ഥലത്തുണ്ട്. സംഭവമറിഞ്ഞ് സമീപത്തെ ഫ്ലാറ്റുകളിൽ നിന്നെല്ലാം താമസക്കാർ ഒഴിഞ്ഞ് റോഡിൽ ഇറങ്ങി നിന്നു.
Next Story
