ഫൈൻ ടൂൾസിന്റെ ഇന്നൊവേഷൻ സെന്റർ തുറന്നു
text_fieldsദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്കിലെ ഹെഡ് ക്വാർട്ടേഴ്സിൽ ഫൈൻ ടൂൾസിന്റെ ഇന്നൊവേഷൻ സെന്റർ ഉദ്ഘാടന ചടങ്ങ്
ദുബൈ: ഫൈൻ ടൂൾസിന്റെ ഇന്നൊവേഷൻ സെന്റർ ദുബൈയിൽ ആരംഭിച്ചു. ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്കിലെ ഹെഡ് ക്വർട്ടേഴ്സിലാണ് പുതിയ കേന്ദ്രം.
ഫൈൻ ടൂൾസിന്റെ മാതൃസ്ഥാപനമായ മരക്കാർ ഹോൾഡിങ്സിന്റെ പുതിയ കോർപറേറ്റ് ലോഗോയും ചടങ്ങിൽ അനാവരണം ചെയ്തു. മൊബൈൽ ആപ്പിന്റെ സോഫ്റ്റ്-ലോഞ്ചിങ്ങും ഇതോടൊപ്പം നടന്നു. ഉപകരണങ്ങളുടെ ബ്രൗസിങ്, ഓർഡറിങ്, വാങ്ങൽ പ്രക്രിയ എന്നിവ കൂടുതൽ സുഗമമാക്കുക എന്നതാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യമെന്നു കമ്പനി അധികൃതർ അറിയിച്ചു.
ചടങ്ങിൽ ഫൈൻ ടൂൾസ് ഉടമകളായ വി.കെ. ശംസുദ്ദീൻ, വി.കെ. അബ്ദുൽ ഗഫൂർ, വി.കെ. അബ്ദുൽ സലാം, റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹിയിദ്ദീൻ, ബിൽഡിങ് മെറ്റീരിയൽ ഗ്രൂപ് ചെയർമാൻ ഡോ. മുസ്തഫ സാസ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

