Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാൽനട ക്രോസുകളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടന്നാൽ 400 ദിര്‍ഹം വരെ പിഴ
text_fieldsbookmark_border
അബൂദബി: കാൽനട ക്രോസുകളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുന്നത് ജീവന് ഭീഷണിയാണെന്നും ഇത് ഗുരുതരമായ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അബൂദബി പൊലീസ് ആവര്‍ത്തിച്ചു വ്യക്തമാക്കി. നിശ്ചിയിച്ച ഭാഗത്തുകൂടി അല്ലാതെ റോഡ് മുറിച്ചു കടന്ന കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടു.
റോഡ് മുറിച്ചുകടക്കാന്‍ (അടിപ്പാതകള്‍), ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ (മേല്‍പ്പാലങ്ങള്‍), സീബ്രാലൈനുകള്‍ തുടങ്ങിയ നിശ്ചിത സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കുക. സുരക്ഷിതമല്ലാത്ത രീതിയിലും അടയാളപ്പെടുത്താത്ത ഭാഗങ്ങളിലൂടെയും റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരിൽനിന്ന് 400 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

