അജ്മാനിൽ സീബ്രാലൈനില്‍ വാഹനം നിര്‍ത്തിയാൽ 500 ദിര്‍ഹം പിഴ
text_fieldsഅജ്മാന്: സീബ്രാലൈനില്‍ വാഹനം നിര്ത്തുന്നവരിൽനിന്ന് 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അജ്മാന് പൊലീസ്. കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനായി ഒരുക്കിയിട്ടുള്ള പ്രത്യേക സൗകര്യമായ സീബ്രാലൈനില്‍ വാഹനം നിര്‍ത്തുന്നവര്‍ക്കാണ് പൊലീസ് പിഴ നല്‍കുന്നത്. റോഡ് മുറിച്ചുകടക്കാനാണ് കാല്‍നടക്കാര്‍ക്ക് പ്രത്യേകമായ പ്രദേശങ്ങളില്‍ സീബ്ര ലൈനുകള്‍ ഒരുക്കിയിട്ടുള്ളത്.
കാൽനടക്കാരുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയില്‍ വാഹനമോടിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അജ്മാന് പൊലീസ് നടപടി കര്‍ശനമാക്കിയത്. ഗതാഗതക്കുരുക്കിനെ തുടര്‍ന്നായാലും വാഹനങ്ങള്‍ സീബ്ര ലൈനില്‍ നിര്‍ത്തിയിട്ടാല്‍ നടപടിക്ക് വിധേയമാകും. ഇത്തരം നിയമ ലംഘകരെ കണ്ടെത്താന്‍ എമിറേറ്റിലെ പ്രധാന റോഡുകളിലെ വിവിധയിടങ്ങളില്‍ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

