വാഹനം പെട്ടെന്ന് വെട്ടിച്ചാൽ 1000 ദിര്‍ഹം പിഴ
text_fieldsഇടത്തേ ലൈനിലൂടെ വാഹനം വരുന്നത് ശ്രദ്ധിക്കാതെ ട്രക്ക് ലൈൻ പെട്ടെന്ന് മാറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിന്റെ ദൃശ്യം
അബൂദബി: ഓടിക്കൊണ്ടിരിക്കുന്ന വാഹനം പൊടുന്നനെ ഗതിമാറ്റുന്നത് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റും ചുമത്താവുന്ന ഗുരുതര ഗതാഗത നിയമലംഘനമാണെന്ന് ഓര്‍മപ്പെടുത്തി അബൂദബി പൊലീസ്. തെറ്റായ ഓവര്‍ടേക്കിങ് 600 ദിര്‍ഹം മുതല്‍ 1000 ദിര്‍ഹം വരെ പിഴ ചുമത്തപ്പെടാവുന്ന കുറ്റമാണെന്നും അധികൃതര്‍ പറഞ്ഞു.
ഇടത്തേ ലൈനിലൂടെ വാഹനം വരുന്നത് ശ്രദ്ധിക്കാതെ ട്രക്ക് ലൈൻ പെട്ടെന്ന് മാറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിന്റെ ദൃശ്യം പങ്കുെവച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്.കൂട്ടിയിടി ഒഴിവാക്കാന്‍ കാര്‍ ഇടത്തേക്ക് വെട്ടിച്ചെങ്കിലും ഫലം കണ്ടില്ല.
മൂന്നാമത്തെ ലൈനിലെ എസ്.യു.വിയുമായി കാര്‍ ഇടിക്കുകയും ഈ വാഹനം നിയന്ത്രണം നഷ്ടമായി റോഡിലൂടെ വളഞ്ഞുപുളഞ്ഞ് കുതിച്ചുപായുകയും ചെയ്യുന്നതാണ് വിഡിയോ. ഡ്രൈവര്‍മാര്‍ ഗതാഗതനിയമം കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട അബൂദബി പൊലീസ് പൊടുന്നനെയുള്ള ഗതിമാറ്റം ഒഴിവാക്കണമെന്നും ഓവര്‍ടേക്കിങ് ചെയ്യുന്ന സാഹചര്യങ്ങളില്‍ ലൈനില്‍ മറ്റു വാഹനങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നും വ്യക്തമാക്കി.

