150 കോടി ദിർഹമിെൻറ സാമ്പത്തിക ഉത്തേജന പാക്കേജ്
text_fieldsദുബൈ: കോവിഡിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നവർക്ക് ഉൗർജം പകരാൻ 150 കോടി ദിർഹമിെൻറ സാമ്പത്തിക ഉത്തേജന പാക്കേജുമായി ദുബൈ. കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ദുബൈ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പാക്കേജാണിത്. ഇതോടെ ആകെ സാമ്പത്തിക സഹായം 630 കോടി ദിർഹമായി.
ഹോട്ടൽ, റെസ്റ്റാറൻറ് എന്നിവിടിങ്ങളിൽ നിന്ന് മുനിസിപ്പാലിറ്റിയിൽ അടക്കേണ്ട ഫീസിന് നൽകിയ ആനുകൂല്യം ഇൗ വർഷം അവസാനം വരെ തുടരും. ഏഴ് ശതമാനത്തിൽ നിന്ന് 3.5 ശതമാനമായാണ് ഫീസ് കുറച്ചിരുന്നത്. ഇൗ ആനുകൂല്യം ജൂൺ വരെ നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സ്ഥാപനങ്ങളെയും സംരംഭങ്ങളെയും ശക്തിപ്പെടുത്താനാണ് ലക്ഷ്യമെന്നും അവരുടെ ചെലവ് കുറക്കാനാണ് ആനുകൂല്യങ്ങൾ നൽകുന്നതെന്നും ശൈഖ് ഹംദാൻ പറഞ്ഞു. ദീർഘവും സുദൃഡവുമായ സാമ്പത്തിക മേഖലക്കാണ് പ്രാധാന്യം നൽകുന്നത്. കഴിയുന്നത്ര വേഗത്തിൽ ബിസിനസ് മേഖല സാധാരണ നിലയിലാക്കാനാണ് ശ്രമം. ഇതിനായി എല്ലാ പിന്തുണയും ഉറപ്പുനൽകുന്നതായും അദ്ദേഹം പറഞ്ഞു. കരാറുകാർക്ക് നൽകാനുള്ള തുക അതിവേഗത്തിൽ നൽകാനും ദുബൈ മുനിസിപ്പാലിറ്റി തീരുമാനിച്ചു.
സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസിളവും ഇൗ വർഷം അവസാനം വരെ ദീർഘിപ്പിച്ചു. കസ്റ്റംസുമായി ബന്ധപ്പെട്ട ഫീസിളവും സർക്കാർ രജിസ്ട്രേഷൻ ഫീസ് ഇളവും തുടരും. മാർക്കറ്റ് ഫീസ് റദ്ദാക്കിയ നടപടിയും തുടരും.കോവിഡ് വ്യാപനം തുടങ്ങിയതോടെ മാർച്ച് 12നാണ് ദുബൈ 150 കോടി ദിർഹമിെൻറ ആദ്യ പാക്കേജ് പ്രഖ്യാപിച്ചത്. കോവിഡ് സാമ്പത്തിക മേഖലയെ ആക്രമിക്കാൻ തുടങ്ങിയതോടെ 330 കോടി ദിർഹമിെൻറ രണ്ടാമത്തെ പാക്കേജും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
