Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സ്; അ​ടി​സ്ഥാ​ന​ര​ഹി​തം -മെ​ന്‍റ​ലി​സ്റ്റ് ആ​ദി

text_fields
bookmark_border
സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സ്; അ​ടി​സ്ഥാ​ന​ര​ഹി​തം -മെ​ന്‍റ​ലി​സ്റ്റ് ആ​ദി
cancel
camera_alt

ദു​ബൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മെ​ന്‍റ​ലി​സ്റ്റ്​ ആ​ദി സം​സാ​രി​ക്കു​ന്നു

ദു​ബൈ: മെ​ന്‍റ​ലി​സം ഷോ​യു​ടെ പേ​രി​ല്‍ കൊ​ച്ചി സ്വ​ദേ​ശി​യി​ല്‍നി​ന്ന് 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ യാ​ഥാ​ർ​ഥ്യം മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ്​ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത ന​ൽ​കി​യ​തെ​ന്ന്​ മെ​ന്‍റ​ലി​സ്റ്റ്​ ആ​ദി. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​യി​രു​ന്നു അ​ത്. ഷോ​യു​ടെ ഒ​രു​വ​ര്‍ഷ​ത്തെ നി​ർ​മാ​ണ​ക്ക​രാ​ര്‍ എ​ക്‌​സ്‌​ക്ലൂ​സി​വാ​യി ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ച​തോ​ടെ​യാ​ണ് കൊ​ച്ചി സ്വ​ദേ​ശി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. ഇ​തി​ന് പി​ന്നി​ല്‍ കൃ​ത്യ​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ആ​ദി പ​റ​ഞ്ഞു.

ഇ​ൻ​സോം​നി​യ എ​ന്ന പേ​രി​ൽ ഫെ​ബ്രു​വ​രി ഏ​ഴി​ന്​ അ​ബൂ​ദ​ബി​യി​ലും എ​ട്ടി​ന്​ ദു​ബൈ​യി​ലും ന​ട​ക്കു​ന്ന മെ​ന്‍റ​ലി​സ്റ്റ്​ ഷോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദു​ബൈ​യി​ൽ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ട്ടി​പ്പ്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​താ​ദ്യ​മാ​യാ​ണ്​ ആ​ദി മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ന്ന​ത്. ത​ന്‍റെ ഷോ​യു​ടെ ആ​ഗോ​ള ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍ച്ച​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ എ​ക്സ്​​ക്ലൂ​സീ​വാ​യ ക​രാ​ര്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത്. പ​ത്ത് ഷോ​ക​ളി​ല്‍ നി​ക്ഷേ​പ​മി​റ​ക്കാ​ൻ താ​ല്‍പ​ര്യം അ​റി​യി​ച്ചാ​ണ് ആ​ദ്യം പ​രാ​തി​ക്കാ​ര​ന്‍ സ​മീ​പി​ച്ച​ത്.

എ​ന്നാ​ല്‍, അ​ത് ന​ല്ല രീ​തി​യി​ല്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ അ​വ​ർ​ക്ക്​ ക​ഴി​ഞ്ഞി​ല്ല. പ​രി​പാ​ടി​ക്കാ​യി ഒ​രു സ്പോ​ണ്‍സ​ര്‍ഷി​പ്പ് പോ​ലും ക​ണ്ടെ​ത്താ​നു​മാ​യി​ല്ല. പ​ത്ത് പ​രി​പാ​ടി​ക​ൾ ക​ഴി​ഞ്ഞ​തോ​ടെ ഷോ ​വ​ലി​യ ഹി​റ്റാ​യി എ​ന്ന​ത്​ സ​ത്യ​മാ​ണ്. പി​ന്നാ​ലെ​യാ​ണ് ഒ​രു​വ​ര്‍ഷ​ത്തെ ക​രാ​ര്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം അ​വ​ർ ഉ​ന്ന​യി​ച്ച​ത്. ലാ​ഭ​മാ​യാ​ലും ന​ഷ്ട​മാ​യാ​ലും സ​ഹി​ക്കാ​ന്‍ നി​ര്‍മാ​താ​വി​ന് ബാ​ധ്യ​ത​യു​ണ്ട്. എ​ങ്കി​ലും പ​ണം തി​രി​ച്ചു​ന​ല്‍കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​ല​നി​ല്‍ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള​തി​നാ​ലാ​ണ് പ​രാ​തി​ക്കാ​ര​ന്‍ കേ​സ് പി​ന്‍വ​ലി​ച്ച​ത്. നി​ല​വി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് ഒ​രു കേ​സും നി​ല​വി​ലി​ല്ലെ​ന്നും ആ​ദി പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി ഏ​ഴി​ന്​ രാ​ത്രി ഏ​ഴ​ര​ക്ക്​ അ​ബൂ​ദ​ബി നാ​ഷ​ന​ൽ തി​യ​റ്റ​റി​ലാ​ണ്​ ആ​ദ്യ പ​രി​പാ​ടി.

ഞാ​യ​റാ​ഴ്ച ദു​ബൈ​യി​ൽ രാ​വി​ലെ​യും ഉ​ച്ച​ക്കു​മാ​യി ര​ണ്ട്​ പ്രോ​ഗ്രാ​മു​ക​ളാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ര​ണ്ട്​ പ​രി​പാ​ടി​യു​ടെ​യും ടി​ക്ക​റ്റു​ക​ൾ ഇ​തി​ന​കം വി​റ്റു​പോ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. എ​ഫ്.​എം.​എ​ഫ് ഇ​വ​ന്‍റ്​​സ് സി.​ഇ.​ഒ കെ.​പി. ന​സ്മ​ല്‍, രാ​ജ​മൂ​ര്‍ത്തി, നി​ക്കാ​യ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ കാ​ര്‍ത്തി​ക് മൂ​ര്‍ത്തി, നി​ക്കാ​യ് മാ​ര്‍ക്ക​റ്റി​ങ് ഹെ​ഡ് അ​ഭി​ലാ​ഷ് മാ​ത്യു എ​ന്നി​വ​രും വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsfinancial Fraud CaseMentalist Adigulf news malayalam
News Summary - Financial fraud case; baseless - Mentalist Adi
Next Story