Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​മ്പ​ത്തി​ക...

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​: ര​ണ്ടം​ഗ സം​ഘം ഷാ​ർ​ജ​യി​ൽ പി​ടി​യി​ൽ

text_fields
bookmark_border
സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​: ര​ണ്ടം​ഗ സം​ഘം ഷാ​ർ​ജ​യി​ൽ പി​ടി​യി​ൽ
cancel
camera_alt

പ്ര​തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ സെ​യ്​​ഫ്​ അ​ൽ സാ​രി അ​ൽ ശം​സി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു

ദു​ബൈ: ഇ​ല​ക്​​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​ പ​ണം ത​ട്ടു​ന്ന അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ ഷാ​ർ​ജ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​ പേ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ബാ​ക്കി​യു​ള്ള മൂ​ന്നു പേ​രി​ൽ ആ​ഫ്രി​ക്ക​ൻ പൗ​ര​ൻ യു.​എ.​ഇ​യി​ൽ ഒ​ളി​വി​ലും ഏ​ഷ്യ​ക്കാ​രാ​യ ര​ണ്ട്​ പ്ര​തി​ക​ൾ രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​മാ​ണ്​.

വ്യാ​ഴാ​ഴ്ച ഷാ​ർ​ജ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ സെ​യ്​​ഫ്​ അ​ൽ സാ​രി അ​ൽ ശം​സി​യാ​ണ്​ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. പ്ര​തി​ക​ളി​ൽ നി​ന്ന്​ 173 വ്യാ​ജ ബാ​ങ്ക്​ കാ​ർ​ഡു​ക​ൾ, 132 ചെ​ക്ക്​ ബു​ക്കു​ക​ൾ, 21 സ്മാ​ർ​ട്ട്​​ഫോ​ണു​ക​ൾ, 18 എ​മി​റേ​റ്റ്​​സ്​ ഐ.​ഡി​ക​ൾ, ആ​റ്​ വ്യാ​ജ ക​മ്പ​നി സ്റ്റാ​മ്പു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ‘കേ​സ്​ 173’ എ​ന്ന്​ പേ​രി​ട്ട നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന്​ അ​ൽ ശം​സി​ വ്യ​ക്ത​മാ​ക്കി.

വ്യാ​ജ ബാ​ങ്ക്​ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച്​​ വി​വി​ധ എ.​ടി.​എ​മ്മു​ക​ളി​ൽ നി​ന്നാ​യി 30 ല​ക്ഷ​ത്തി​ല​ധി​കം ദി​ർ​ഹ​മാ​ണ്​ സം​ഘം പി​ൻ​വ​ലി​ച്ച​ത്. തി​രി​ച്ച​റി​യാ​ത്ത 11 അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നാ​യാ​ണ്​ വ​ൻ തു​ക സം​ഘം പി​ൻ​വ​ലി​ച്ച​ത്. പ​രി​ശോ​ധ​ന​ക്കി​ടെ പ്ര​തി​ക​ളി​ൽ നി​ന്ന്​ 95,320 ദി​ർ​ഹ​മി​ന്‍റെ ക​റ​ൻ​സി​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ്​ തി​ര​ച്ചി​ൽ വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ഉ​മ​ർ അ​ബു അ​ൽ സൗ​ദ്​ ഉ​ൾ​പ്പെ​ടെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Financial fraud: Bisexual gang arrested in Sharjah
Next Story