ധനസഹായം വിതരണം ചെയ്തു
text_fieldsഅൽഐൻ: പ്രവാസലോകത്തെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ നമ്മൾ പ്രവാസികൾ സൗഹൃദ കൂട്ടായ്മ ബദ്ർ ദിനത്തോട് അനുബന്ധിച്ച് പ്രഭാഷണവും ധനസഹായ വിതരണവും നടത്തി.
കൂട്ടായ്മയിലേയും പ്രയാസപ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അറുപതിൽപരം കുടുംബങ്ങളിലേക്കുമാണ് ധനസഹായം എത്തിച്ചത്. മുഹമ്മദ് ഇഖ്ബാൽ തെയ്യപാറ ബദ്ർദിന പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.എസ്.എ അലി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റഷീദ് പെരുന്തല്ലൂർ ഉദ്ഘാടനം ചെയ്തു. വി.ടി. അലിമോൻ, നാസർ താണിക്കാട്, ഹമീദ് വൈരംകോട്, പി.കെ മുസ്തഫ കൂട്ടായ്, കാസിം പടിഞ്ഞാറങ്ങാടി, ടി.ബി.ആർ ബഷീർ എന്നിവർ നേതൃത്വം നൽകി. റഷീദ് കാവന്നൂർ സ്വാഗതവും ഫാറൂഖ് കോക്കൂർ നന്ദിയും പറഞ്ഞു.

