Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ടിലെ അവസാന മേൽപ്പാലം 30ന് തുറക്കും

text_fields
bookmark_border
യാത്രാസമയം ആറുമിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി കുറയും
വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ടിലെ അവസാന മേൽപ്പാലം 30ന് തുറക്കും
cancel

ദുബൈ: ദുബൈ വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായുള്ള അവസാന മേൽപ്പാലം ഒക്ടോബർ 30 വെള്ളിയാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. അൽ മജ്‌ലിസ് സ്ട്രീറ്റിൽ നിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്.

ആകെ 1,000 മീറ്റർ നീളവും രണ്ട് വരികളുമുള്ള പുതിയ മേൽപ്പാലത്തിലൂടെ ഒരു മണിക്കൂറിൽ ഏകദേശം 3,000 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും. പുതിയ പാലം തുറക്കുന്നതോടെ അൽ മജ്‌ലിസ് സ്ട്രീറ്റിൽ നിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്കുള്ള യാത്രാസമയം ആറുമിനിറ്റിൽനിന്ന് വെറും ഒരു മിനിറ്റായി കുത്തനെ കുറയും.

69.6 കോടി ദിർഹമിലധികം ചെലവഴിച്ച് നടപ്പാാക്കിയ വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയിൽ ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് മേൽപ്പാലങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ പുതിയ മേൽപ്പാലത്തിന്‍റെ ഉദ്ഘാടനത്തോടെ പദ്ധതിയുടെ പ്രധാന പണികളെല്ലാം പൂർത്തിയായതായി ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ അറിയിച്ചു.

പഴയ റൗണ്ട് എബൗട്ട് മാറ്റി പകരം നിർമിച്ച ഈ റോഡ് ശൃംഖല, ശൈഖ് സായിദ് റോഡിനെ അഞ്ച് പ്രധാന റോഡുകളുമായി (ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാശിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ്) എളുപ്പത്തിൽ ബന്ധിപ്പിക്കും. ഇതോടെ ഈ ജങ്ഷനിലെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റിൽനിന്ന് ഒന്നര മിനിറ്റായി കുറയും.

ദുബൈ വേൾഡ് ട്രേഡ് സെന്‍റർ, ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ (ഡി.ഐ.എഫ്.സി), ഡൗൺടൗൺ ദുബൈ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഇതോടെ കൂടുതൽ എളുപ്പമാകും. പ്രദേശവാസികളും വിനോദസഞ്ചാരികളും അടക്കം അഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനോട് ചേർന്നു കിടക്കുന്ന അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് വികസന പദ്ധതി 2027-ഓടെ പൂർത്തിയാകുമെന്നും ആർ.ടി.എ അറിയിച്ചു. പാലങ്ങളും തുരങ്കങ്ങളും അടങ്ങുന്ന ഈ പദ്ധതി കൂടി പൂർത്തിയാകുന്നതോടെ മേഖലയിലെ യാത്രാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുകയും ഭാവിയിലെ ഗതാഗതത്തിരക്ക് കുറക്കുകയും ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Final overpass at World Trade Center roundabout to open on the 30th
Next Story