െഎ.വി. ശശി സ്മാരക ഹ്രസ്വ ചലച്ചിത്രമേള: സാവന്നയിലെ മഴപ്പച്ചകൾ മികച്ച ചിത്രം
text_fieldsഅൽെഎൻ: അൽെഎൻ ഫിലിം ക്ലബ് സംഘടിപ്പിച്ച െഎ.വി. ശശി സ്മാരക ഹ്രസ്വ ചലച്ചിത്രമേളയിൽ സാവന്നയിലെ മഴപ്പച്ചകൾ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. ഇതേ ചിത്രത്തിെൻറ സംവിധായകൻ നൗഷാദ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. പ്രകാശൻ തച്ചങ്ങാടിനെ (ഭരതെൻറ സംശയം) മികച്ച നടനും ആനന്ദ ലക്ഷ്മിയെ മികച്ച നടിയുമായി (ശാക്തേയ) തെരഞ്ഞെടുത്തു.
മറ്റു പുരസ്കാരങ്ങൾ: മികച്ച രണ്ടാമത്തെ ചിത്രം ^സോളിലക്വി (സംവിധാനം: നാസർ ഇബ്രാഹിം), തിരക്കഥാകൃത്ത് ^അനിൽ പരമേശ്വരൻ (പെർ കെജി), രണ്ടാമത്തെ നടൻ- ^ റഹിം പൊന്നാനി (പെർ കെജി), രണ്ടാമത്തെ നടി -^ജയ മേനോൻ (സാവന്നയിലെ മഴപ്പച്ചകൾ), കാമറ ^ഷാഫി സെയ്ദു, അരുൾ (സാവന്നയിലെ മഴപ്പച്ചകൾ), ചിത്രസംയോജനം -സമീർ അലി (സോളിലക്വി), ബാലതാരം ^മാസ്റ്റർ ഷായൻ (സോളിലക്വി, ദ ഫ്ലയിങ് സ്പാരോസ്), അനന്ദു (അർറഹ്മ), രണ്ടാമത്തെ ബാലതാരം -^ഇഷാൻ നിഷാദ് (O2), സംഗീതം ^സായ് ബാലൻ (ശാക്തേയ), കഥ (ചൂണ്ട ). സ്പെഷൽ ജൂറി പുരസ്കാരങ്ങൾ: നടൻ ^ -രാജു തോമസ് (പെർ കെജി), നടി -^ശീതൾ തോമസ് (ഭരതെൻറ സംശയങ്ങൾ), ബാല താരം -^വൈഗ നിധീഷ് (സാവന്നയിലെ മഴപ്പച്ചകൾ), സിനിമ - അർറഹ്മ (സംവിധാനം: എം.കെ. ഫിറോസ്), ദ ഫ്ലയിങ് സ്പാരോസ് (സംവിധാനം: പി.പി. ഷംനാസ്), സംവിധായകൻ ^ഷാജി പുരുഷോത്തമൻ (നോട്ട് ഔട്ട്), തിരക്കഥ ^അലിൻസൺ ലൂയിസ് (അൺസ്പെക്ടഡ്).
അൽഐൻ അൽ വഹ മാളിലെ ഡ്രീംസ് തിയറ്ററിൽ സംഘടിപ്പിച്ച ചലച്ചിത്രമേളയിൽ ചലച്ചിത്ര സംവിധായകൻ െഎ.വി. ശശിയുടെ പത്നിയും നടിയുമായ സീമ, മകനും സംവിധായകനുമായ അനി, സംവിധായകനും നിർമാതാവുമായ സോഹൻ റോയ് എന്നിവർ മുഖ്യാതിഥികളായിരുന്നു. 11 ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചത്. ‘ഇവാൻ ആൻഡ് ജൂലിയ’, ‘ഖണ്ഡ മണ്ഡല’ എന്നിവ പ്രദർശന വിഭാഗത്തിൽ അവതരിപ്പിച്ചു.
നൗഷാദ് വളാഞ്ചേരി സ്വാഗതം പറഞ്ഞു. ഫിലിം ക്ലബ് രക്ഷാധികാരി മധു, അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ശശി സ്റ്റീഫൻ, സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ക്ലബ് അംഗങ്ങളായ ഷബീക്ക്, ബൈജു പട്ടാളി, ഉല്ലാസ് തറയിൽ, പ്രബീഷ്, ബാബൂസ്, ലജീബ്, നൗഷാദ് വളാഞ്ചേരി, സന്തോഷ് പിള്ള എന്നിവർ പരിപാടി നിയന്ത്രിച്ചു. ഷബീക്ക് തയ്യിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
