പാകിസ്താനിലെ മാമുക്കോയ
text_fieldsഒപ്പം സീനിെൻറ ‘റിമേക്ക്’ സംഘം അഭിനേതാക്കളായ പാകിസ്താനികളോെടാപ്പം
പ്രിയദർശൻ -േമാഹൻലാൽ ടീമിെൻറ 'ഒപ്പം' സിനിമയിലെ മാമുക്കോയയുടെ സീൻ നമ്മളെെയല്ലാം പൊട്ടിച്ചിരിപ്പിച്ചതാണ്. കേസന്വേഷണത്തിെൻറ ഭാഗമായി ഫ്ലാറ്റിലെ സെക്യൂരിറ്റിയായ കുഞ്ഞുമുഹമ്മദിനെ (മാമുക്കോയ) ചെമ്പൻ വിനോദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്യുന്നതാണ് രംഗം.
ഈ രംഗം പാകിസ്താനികൾ അഭിനയിച്ചാൽ എങ്ങിനെയിരിക്കും. ഒരു സംഘം പ്രവാസികൾ ചേർന്നാണ് ഈ രംഗം പാകിസ്താനികളെ വെച്ച് പുനസൃഷ്ടിച്ചത്. ഫുജൈറയിൽ ജോലി ചെയ്യുന്ന കാർട്ടൂണിസ്റ്റ് അഫ്സൽ മിഖ്ദാദാണ് സഹപ്രവർത്തകരായ പാകിസ്താനികളെ മാമുക്കോയും മോഹൻലാലും ചെമ്പൻ വിനോദുമെല്ലാമാക്കി മാറ്റിയത്.
ബിൽഡിങ് മെറ്റീരിയൽ കമ്പനിയിലെ തൊഴിലാളികളായ ഗുൽ ആമിൻ, അബ്ദുൽ വാഹിദ്, ആബിദ്, മിനാർ, അബ്ദുല്ല, ആമിൻ ജാൻ, സൗലത്ത്, സയ്യിദ്, ജാവേദ് തുടങ്ങിയവരാണ് അഭിനേതാക്കൾ. PLUMS MEDIA എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് 'ഒപ്പം' സീനിെൻറ 'റീ മേക്ക്' പുറത്തിറക്കിയത്.
സ്ക്രൂ ഉപയോഗിച്ച് വരകൾ തീർക്കുന്ന തൃശൂർ കൈപ്പമംഗലം സ്വദേശി സയിദ് ഷാഫിയാണ് ക്രിയേറ്റീവ് ഹെഡ്. നിസാം പള്ളിയാൽ, റസൂൽ, ഇഖ്ബാൽ ഖാൻ, നിയാസ്, റഹീം ജാൻ എന്നിവരും അണിയറിയിലുണ്ട്. 2018ൽ പപ്പുവിെൻറ 'താമരശ്ശേരി ചുരം' സീനും അഫ്സൽ പാകിസ്താനി സഹപ്രവർത്തകരെ അഭിനയിപ്പിച്ച് പുനഃസൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

