എൻ.എം.സിയുടെ കരുതലിൽ ബ്രെയിൻ ട്യൂമർ അതിജീവിച്ച് ഫിലിപ്പീൻ യുവാവ്
text_fieldsറെയ്മന്റോ ഒമേഗ, ഡോ. ശരത് കുമാർ
ദുബൈ: യു.എ.ഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പായ എൻ.എം.സിയുടെ കരുതലിൽ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ബ്രെയിൻ ട്യൂമർ അതിജീവിച്ച് ഫിലിപ്പീൻ യുവാവ്. ഹോട്ടൽ ജീവനക്കാരനായ റെയ്മന്റോ ഒമേഗ എന്നയാളാണ് അതിസാഹസികമായ ശാസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചത്. സഹധർമ്മിണി ഏസ്വെർലിനൊപ്പം സന്തോഷത്തോടെ ജീവിച്ചുവരുന്നതിനിടെയാണ് അപസ്മാരത്തിന്‍റെ രൂപത്തിൽ റെയ്മന്‍റോയുടെ ജീവിതം തകിടം മറിഞ്ഞത്. ആദ്യ ഘട്ടത്തിൽ ക്ഷീണം കാരണമാണെന്ന് കരുതിയെങ്കിലും അപസ്മാരം പിന്നീട് ശക്തമാവുകയായിരുന്നു. തുടർന്ന് നടത്തിയ എം.ആർ.ഐ പരിശോധനയിൽ തലയുടെ മുൻ ഭാഗത്ത് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ ഡോക്ടർമാർ അപസ്മാരത്തിനുള്ള മരുന്നാണ് നൽകിയത്. എന്നാൽ ട്യൂമർ വളരെ വേഗത്തിൽ വളർന്നു. ബയോസ്പിയിൽ ഇത് കാൻസറായെന്ന് കണ്ടെത്തുകയും ചെയ്തു. റെയ്മന്‍റോയുടെ മുന്നിൽ ഡോക്ടർമാർ രണ്ട് നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്. ഒന്നുകിൽ സങ്കീർണമായ ശാസ്ത്രക്രിയ, അല്ലെങ്കിൽ അനിശ്ചിത കാലത്തെ കീമോ തെറാപ്പി. ശാസ്ത്രക്രിയയാണെങ്കിൽ ശരീരത്തിന്‍റെ ഒരു ഭാഗം തളർന്നുപേകാൻ വരെ 60ശതമാനം സാധ്യതയുണ്ടായിരുന്നു. എന്നാൽ സങ്കീർണമെങ്കിലും അദ്ദേഹം ശാസ്ത്രക്രിയക്ക് സന്നദ്ധമായി. എൻ.എം.സി ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. ശരത് കുമാറിന്‍റെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ നടന്നത്. സർജറി നടക്കുമ്പോൾ രോഗി ഉണർന്നിരിക്കേണ്ടതുണ്ടായിരുന്നു. ഡോക്ടറുടെ നിർദേശമനുസരിച്ച് കൈകാലുകൾ ചലിപ്പിക്കുന്നതിനാണിത്. ഇതിലൂടെ ഗുരുതരമായ ഭാഗങ്ങളിൽ ശാസ്ത്രക്രിയയുടെ സമയത്ത് അപകടം വരുന്നത് ഒഴിവാക്കാനാകും. എൻ.എം.സി ആശുപത്രിയിലെ ഏറ്ററവും നൂതനമായ സംവിധാനങ്ങളും റെയ്മന്‍റോയുടെ ആത്മവിശ്വാസവും കൂടി ചേർനപ്പോൾ ശാസ്ത്രക്രിയ വിജയരമായി പൂർത്തിയായി. റോബോട്ടിക് നാവിഗേഷൻ, ഇൻട്രാഓപറേറ്റീവ് അൽട്രാസൗണ്ട് തുടങ്ങിയ സംവിധാനങ്ങൾ സർജറിക്ക് ഉപയോഗപ്പെടുത്തിയിരുന്നു.
ശാസ്ത്രക്രിയയിലൂടെ 90ശതമാനം ട്യൂമറും നീക്കം ചെയ്യാൻ സാധിക്കുകയും ദിവസങ്ങൾക്കകം ആശുപത്രി വിടാനും സാധിച്ചു. നിലവിൽ അപസ്മാരം അടക്കമുള്ള പ്രയാസങ്ങൾ കുറഞ്ഞ് സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഡോ. ശരത് കുമാറിന് പുറമെ, അനസ്ത്യേഷോളജിയിലെ ഡോ. അമർ മർസൂലി, റേഡിയോളജിയിലെ ഡോ. രാജാനി സോമപ്പ, ഐ.സിയുവിലെ ഡോ. ദേശ് ദീപക്, ഹെഡ് നഴ്സ് ടീന എബ്രഹാം എന്നിവരും ശാസ്ത്രക്രിയയയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

