ഫിലിം ഇവൻറ് ഹ്രസ്വ ചലച്ചിേത്രാത്സവം നാളെ
text_fieldsഅബൂദബി: ഫിലിം ഇവൻറ് യു.എ.ഇ സംഘടിപ്പിക്കുന്ന പ്രഥമ ഹ്രസ്വ ചലച്ചിേത്രാത്സവം വെള്ളിയാഴ്ച നടക്കും. അബൂദബി ഇന്ത്യ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെൻററില്‍ (െഎ.എസ്.സി) ഉച്ചക്ക് രണ്ടോടെയാണ് ചലച്ചിേത്രാത്സവം ആരംഭിക്കുക. മിഡിലീസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള 30 മലയാളം^ഇംഗ്ലീഷ് ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുകയെന്ന് ഫിലിം ഇവൻറ് യു.എ.ഇ ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ മനോജ് കാനയാണ് വിധിനിർണയം നടത്തുന്നത്. രണ്ട് മുതല്‍ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. പതിനേഴോളം മേഖലകളിലെ മികവിന് സമ്മാനങ്ങള്‍ നല്‍കും. വാർത്താസമ്മേളനത്തില്‍ മനോജ് കാന, ഫിലിം ഇവൻറ് പ്രസിഡൻറ് എം.കെ. ഫിറോസ്, ജനറല്‍ സെക്രട്ടറി ബിജു കിഴക്കനേല, രക്ഷാധികാരി വക്കം ജയലാല്‍, വൈസ് പ്രസിഡൻറ് കബീര്‍ അവറാന്‍, ട്രഷറര്‍ ഉമ്മര്‍ നാലകത്ത് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
