Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​നി​ലെ...

അ​ജ്മാ​നി​ലെ വെ​യ​ർ​ഹൗ​സി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ അ​ഞ്ചം​ഗ സം​ഘം പി​ടി​യി​ൽ

text_fields
bookmark_border
അ​ജ്മാ​നി​ലെ വെ​യ​ർ​ഹൗ​സി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ അ​ഞ്ചം​ഗ സം​ഘം പി​ടി​യി​ൽ
cancel

അ​ജ്മാ​ന്‍: വെ​യ​ർ​ഹൗ​സി​ൽ നി​ന്ന് 65,000 ദി​ര്‍ഹ​വും സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ൾ, എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ളും മോ​ഷ്​​ടി​ച്ച അ​ഞ്ചം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി. ഫു​ഡ് സ്​​റ്റ​ഫ് ട്രേ​ഡി​ങ്​ ക​മ്പ​നി​യി​ല്‍ മോ​ഷ​ണം ന​ട​ന്ന​താ​യി ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ര്‍ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ വെ​യ​ർ​ഹൗ​സി​െൻറ വാ​തി​ൽ തു​റ​ന്ന് കാ​മ​റ ന​ശി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

വ​ലി​യ അ​ള​വി​ൽ സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ളും എ​ന​ർ​ജി ഡ്രി​ങ്കു​ക​ളും ക​വ​ർ​ച്ച​ക്കാ​ർ മോ​ഷ്​​ടി​ച്ച​താ​യും ക​ണ്ടെ​ത്തി. കൂ​ടാ​തെ സ്ഥാ​പ​ന​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 65,000 ദി​ർ​ഹ​വും ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്ന് എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞു. മോ​ഷ്​​ടി​ച്ച സാ​ധ​ന​ങ്ങ​ള്‍ 26,500 ദി​ർ​ഹ​മി​ന് വി​ൽ​ക്കു​ന്ന​തി​നാ​യി മ​റ്റൊ​രു വ്യ​ക്തി​യു​മാ​യി മോ​ഷ്​​ടാ​ക്ക​ള്‍ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്ന​താ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി. മോ​ഷ്​​ടി​ച്ച പ​ണം സം​ഘം ത​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ര​സ്പ​രം വീ​തം വെ​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി​ക​ള്‍ കു​റ്റം സ​മ്മ​തി​ച്ചു. പ്ര​തി​ക​ള്‍ക്ക് ഒ​രു വ​ര്‍ഷം ത​ട​വും ശി​ക്ഷ തീ​രു​ന്ന മു​റ​ക്ക് നാ​ടു​ക​ട​ത്തു​ന്ന​തി​നും കോ​ട​തി വി​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft News
Next Story