അഞ്ചാം ക്ലാസുകാരന്റെ പുസ്തകം പ്രകാശനം ചെയ്തു
text_fields10 വയസ്സുകാരൻ അയ്ഡൻ മാമ്മൻ ഷിജി രചിച്ച ‘ദി എമെറാൾഡ് ഹോളോ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്
ദുബൈ: 10 വയസ്സുകാരൻ അയ്ഡൻ മാമ്മൻ ഷിജി രചിച്ച ‘ദി എമെറാൾഡ് ഹോളോ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. അൽ വർഖയിലെ ദുബൈ ജെംസ് അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ബോയ്സ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. അഞ്ജലി മൂർത്തി പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രൈമറി ഹെഡ് പ്രിയ ശിവകുമാർ ആദ്യപ്രതി ഏറ്റുവാങ്ങി. ചെറുപ്രായത്തിൽതന്നെ ഒരു പുസ്തകം രചിച്ച അയ്ഡനെ സ്കൂൾ പ്രത്യേകമായി അഭിനന്ദിച്ചു. പുസ്തകത്തിന്റെ കവർ പേജ് ഡിസൈൻ ചെയ്ത ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ വിദ്യാർഥിനിയും അയ്ഡന്റെ സഹോദരിയുമായ അയന മറിയം ഷിജിയെയും പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ സ്കൂൾ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

