ഫിഫ ലോക ക്ലബ് ഫുട്ബാൾ: ഒാക്ലാൻഡിനെ വീഴ്ത്തി അൽ ജസീറ ക്വാർട്ടറിൽ
text_fieldsഅബൂദബി: പരിചയസമ്പന്നരായ ഒാക്ലാൻഡ് സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ഫിഫ ലോക ക്ലബ് ഫുട്ബാളിൽ ആതിഥേയ ടീം അൽ ജസീറ ക്വാർട്ടർ പ്രവേശനം നേടി. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും േഗാൾ നേടാനാവാതെ വിയർത്ത ഒാക്ലാൻഡിനെ ബ്രസീൽ താരം റൊമാരിഞ്ഞോയുടെ മനോഹരമായ ഗോളിലൂടെയാണ് അൽ ജസീറ മുട്ടുകുത്തിച്ചത്. 37ാം മിനിറ്റിലായിരുന്നു റൊമാരിഞ്ഞോയുടെ ഗോൾ. 25 മീറ്റർ അകലെ നിന്നെടുത്ത ലോങ് റേഞ്ച് ഷോട്ട് ഒാക്ലാൻഡ് ഗോളി സുബികറായിക്ക് ഒരവസരവും നൽകിയില്ല. അൽജസീറയിൽനിന്ന് ഒാക്ലാൻഡിെൻറ പോസ്റ്റ് ലക്ഷ്യമായി ചെന്ന ആദ്യ ഷോട്ടായിരുന്നു ഇത്.
പന്തടക്കത്തിലും മുന്നിൽനിന്ന ഒാക്ലാൻഡ് അൽ ജസീറ പോസ്റ്റിലേക്ക് ആറ് തവണ ഷോട്ടുതിർത്തെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. അതേസമയം, അൽ ജസീറക്ക് രണ്ട് തവണ മാത്രമേ ഒാക്ലൻഡ് പോസ്റ്റിനെ ലക്ഷ്യം വെക്കാനായുള്ളൂ.സ്റ്റേഡിയത്തിലെ നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നെങ്കിലും കളി കാണാനെത്തിയവർ വൻ ആവേശത്തിലായിരുന്നു. അൽ ജസീറ ക്ലബ് ആരാധകർ തുടക്കം മുതലേ ഹർഷാരവും മുഴക്കി ടീമിന് പിന്തുണ പ്രഖ്യാപിച്ചു. കളിയുടെ തുടക്കത്തിൽ ഇരു ടീമുകളും താളം കണ്ടെത്താൻ പ്രയാസപ്പെട്ടു.
അൽ ജസീറയുടെ പിഴവുകളിൽ അവസരങ്ങൾ തുറന്ന് കിട്ടിയെങ്കിലും ഒാക്ലാൻഡിന് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. കളിയുടെ 30ാം മിനിറ്റിൽ ഒാക്ലാൻഡിെൻറ മക്കോവാട്ടിന് സുവർണാവസരം ലഭിച്ചെങ്കിലും പാഴായി. ഗോൾപോസ്റ്റിന് മുന്നിൽനിന്ന് ലഭിച്ച പന്ത് മക്കോവാട്ട് അൽ ജസീറ ഗോൾകീപ്പർ കാസിഫിെൻറ കൈകളിലേക്കെന്ന വണ്ണം അടിക്കുകയായിരുന്നു. 33ാം മിനിറ്റിൽ ഒാക്ലാൻഡിെൻറ ഡിഫൻഡർ ഡാരൻ ൈവറ്റിന് പരിക്കേറ്റു. ഒരു ആംഗ്ൾ ഷോട്ട് എടുക്കാൻ ശ്രമിച്ച ഡാരൻ കാൽ തെറ്റി മൈതാന വശങ്ങളിൽ സ്ഥാപിച്ച പരസ്യപലകയിലേക്ക് വീഴുകയായിരുന്നു. ഡിസംബർ ഒമ്പതിന് റാവ റെഡ് ഡയമണ്ട്സുമായി അൽ ജസീറ ക്വാർട്ടർ ഫൈനൽ മത്സരം കളിക്കും. രാത്രി 8.30ന് സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. അതേ ദിവസം വൈകുന്നേരം അഞ്ചിന് പാച്ചുകയും വെയ്ദാദ് കാസബ്ലാങ്കയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരവും നടക്കും. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അൽ ജസീറ ജയിച്ചാൽ സെമി ഫൈനലിൽ റയൽ മഡ്രിഡുമായി കളിക്കാൻ അവസരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
