Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫിഫ വേൾഡ് കപ്പ്;...

ഫിഫ വേൾഡ് കപ്പ്; ആവേശത്തിന് നിറംപകർന്ന് ലുലു

text_fields
bookmark_border
ഫിഫ വേൾഡ് കപ്പ്; ആവേശത്തിന് നിറംപകർന്ന് ലുലു
cancel

അബൂദബി: വിശ്വഫുട്ബാൾ മേളയുടെ ആരവങ്ങളിലേക്ക് യു.എ.ഇ ബൂട്ടുകെട്ടിക്കഴിഞ്ഞു. ലോകകപ്പ് ആവേശം നിറയുന്ന രാജ്യത്ത് അതിന് നിറംപകരാൻ എല്ലാ സജ്ജീകരണങ്ങളുമൊരുക്കിയിരിക്കുകയാണ് ലുലു. ആവേശം നെഞ്ചിലേറ്റാൻ ഇഷ്ട ടീമുകളുടെ ഫാൻ ജേഴ്സികൾ ഉൾപ്പടെ വിപുലമായ ശേഖരമാണ് ഇത്തവണ ഫുട്ബോൾ ആരാധകർക്കായി ലുലു ഒരുക്കിയിരിക്കുന്നത്. ജേഴ്സികൾക്ക് പുറമേ ബൂട്ടുകൾ, പന്തുകൾ തുടങ്ങി ഫിഫ ഒഫീഷ്യൽ ലൈസൻസസ്ഡ് പ്രൊഡക്ടുകളുടെ ആകർഷകമായ ശേഖരമാണ് ലുലു സ്റ്റോറുകളിൽ ഉള്ളത്. അർജന്‍റീന, ബ്രസീൽ, പോർചുഗൽ, ഖത്തർ, സൗദി അറേബ്യ, സ്പെയിൻ, ഫ്രാൻസ് തുടങ്ങി ഫിഫ ഒഫീഷ്യൽ ലൈസൻസസ്ഡ് ഫാൻസ് ജേഴ്സികൾ ഇത്തവണ ലുലു ഫുട്ബാൾ ഫിവർ കാമ്പയിന്‍റെ ഭാഗമായി ലുലു സ്റ്റോറുകളിലുണ്ട്. 29 ദിർഹം നിരക്കിൽ മുതൽ ജേഴ്സികൾ ലഭ്യമാണ്.

ആകർഷകമായ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ബൂട്ടുകൾ, ഫുട്ബാൾ തുടങ്ങിയവയ്ക്കും മികച്ച കിഴിവുകളുണ്ട്. കൂടാതെ ടി.വി, സ്പീക്കറുകൾ, പ്ലേ സ്റ്റേഷനുകൾ എന്നിവയും ആകർഷകമായ ഓഫറുകളിലാണ് വിൽപനക്കുള്ളത്. ടിവികൾക്ക് 15 ശതമാനം കിഴിവുണ്ട്. ഓൺലൈൻ പർച്ചേസുകൾക്കും മികച്ച ഓഫറുകൾ ഉറപ്പാക്കിയിട്ടുണ്ട്. പ്രത്യേകം ബാങ്ക് ഓഫറുകളും ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - FIFA World Cup; Lulu adds color to the excitement
Next Story