Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫിഫ ​ലോകകപ്പ്: ദിവസവും...

ഫിഫ ​ലോകകപ്പ്: ദിവസവും ഖത്തറിലേക്ക്​ 60 സർവിസുമായി ഫ്ലൈ ദുബൈ

text_fields
bookmark_border
ഫിഫ ​ലോകകപ്പ്: ദിവസവും ഖത്തറിലേക്ക്​ 60 സർവിസുമായി ഫ്ലൈ ദുബൈ
cancel
Listen to this Article

ദു​ബൈ: യു.​എ.​ഇ​യു​ടെ ബ​ജ​റ്റ്​ എ​യ​ർ​ലൈ​നാ​യ ഫ്ലൈ ​ദു​ബൈ ഫി​ഫ ​ഫു​ട്​​ബാ​ൾ ലോ​ക​ക​പ്പ്​ ദി​വ​സ​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ നി​ന്ന്​ ഖ​ത്ത​റി​ലേ​ക്ക്​ 60 സ​ർ​വി​സു​ക​ൾ ന​ട​ത്തും. ഗ​ൾ​ഫി​ലെ മ​റ്റു നി​ര​വ​ധി വി​മാ​ന​ക്ക​മ്പ​നി​ക​ളും സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

സ​ർ​വി​സു​ക​ൾ സം​ബ​ന്ധി​ച്ച്​ ഫ്ലൈ​ദു​ബൈ ഖ​ത്ത​റി​ന്‍റെ ദേ​ശീ​യ എ​യ​ർ​ലൈ​നാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സു​മാ​യി ക​രാ​റി​ലെ​ത്തി. കു​വൈ​ത്ത്​ എ​യ​ർ​​വേ​സ്, ഒ​മാ​ൻ എ​യ​ർ, സൗ​ദി​യ എ​ന്നീ ഗ​ൾ​ഫ്​ വി​മാ​ന​ക്ക​മ്പ​നി​ക​ളും ലോ​ക​ക​പ്പി​ന്​ ആ​രാ​ധ​ക​രെ എ​ത്തി​ക്കു​ന്ന​തി​ന്​ ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. കു​വൈ​ത്ത്​ എ​യ​ർ​​വേ​സ്​ 20ഉം ​ഒ​മാ​ൻ എ​യ​ർ 48ഉം ​സൗ​ദി​യ 40ഉം ​സ​ർ​വി​സു​ക​ളാ​ണ്​ ന​ട​ത്തു​ക.

ലോ​ക​ക​പ്പ്​ ടി​ക്ക​റ്റ്​ ല​ഭി​ച്ച​വ​ർ​ക്കാ​ണ്​ ഈ ​സ​മ​യ​ങ്ങ​ളി​ൽ ഖ​ത്ത​റി​ലേ​ക്ക്​ യാ​ത്ര സാ​ധ്യ​മാ​കു​ക. ഖ​ത്ത​ർ എ​യ​ർ​വേ​സും വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ലോ​ക​ക​പ്പ്​ സ​മ​യ​ത്ത്​ പ്ര​ത്യേ​കം സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ ഖ​ത്ത​റി​ലെ​ത്തി വൈ​കീ​ട്ട് മ​ത്സ​രം വീ​ക്ഷി​ച്ച്​ മ​ട​ങ്ങാ​ൻ ക​ഴി​യു​ന്ന രൂ​പ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി സ​ർ​വി​സു​ക​ളൊ​രു​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​രു​ടെ ശ്ര​മം. ഇ​ങ്ങ​നെ വ​രു​മ്പോ​ൾ ഖ​ത്ത​റി​ൽ ഹോ​ട്ട​ൽ താ​മ​സ​സൗ​ക​ര്യം ആ​വ​ശ്യ​മി​ല്ലാ​തെ ലോ​ക​ക​പ്പ്​ ക​ണ്ട്​ മ​ട​ങ്ങാ​നാ​വും. ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ 18 വ​രെ​യാ​ണ് ഫി​ഫ ലോ​ക​ക​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World CupFly Dubai
News Summary - FIFA World Cup: Fly Dubai with 60 services to Qatar daily
Next Story