Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക​ക​പ്പി​ലെ...

ലോ​ക​ക​പ്പി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം; സാ​ൾ​​ട്ട്​ ബേ​ക്കെ​തി​രെ ഫി​ഫ അ​ന്വേ​ഷ​ണം

text_fields
bookmark_border
ലോ​ക​ക​പ്പി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം; സാ​ൾ​​ട്ട്​ ബേ​ക്കെ​തി​രെ ഫി​ഫ അ​ന്വേ​ഷ​ണം
cancel

ദു​ബൈ: ലോ​ക​ക​പ്പ്​ ക​ലാ​ശ​പ്പോ​രി​ന്​ ശേ​ഷം മൈ​താ​ന​ത്ത്​ നു​ഴ​ഞ്ഞു ക​യ​റി​യ ദു​ബൈ​യി​ലെ സെ​ലി​ബ്രി​റ്റി ഷെ​ഫ്​ സാ​ൾ​ട്ട്​ ബേ​ക്കെ​തി​രെ ഫി​ഫ അ​ന്വേ​ഷ​ണം. അ​നു​മ​തി​യി​ല്ലാ​തെ എ​ങ്ങ​നെ​യാ​ണ്​ സാ​ൾ​ട്ട്​ ബേ ​ഗ്രൗ​ണ്ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തി​നു​ ശേ​ഷം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന്​ ഫി​ഫ വ​ക്​​താ​വ്​ വ്യ​ക്​​ത​മാ​ക്കി. സാ​ൾ​ട്ട്​ ബേ​യെ യു.​എ​സ്​ ഓ​പ​ൺ ക​പ്പ്​ ഫൈ​ന​ലി​ൽ നി​ന്ന്​ വി​ല​ക്കി​യ​തി​ന്​ പി​റ​കെ​യാ​ണ്​ ഫി​ഫ​യു​ടെ ന​ട​പ​ടി. ഇ​തോ​ടെ ഇ​യാ​ൾ​ക്ക്​ കൂ​ടു​ത​ൽ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ നി​ന്ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യേ​ക്കാം.

അ​ർ​ജ​ന്‍റീ​ന ടീം ​വി​ജ​യാ​ഘോ​ഷം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ സാ​ൾ​ട്ട്​ ബേ ​ഗ്രൗ​ണ്ടി​ലെ​ത്തു​ക​യും ല​യ​ണ​ൽ മെ​സ്സി, എ​യ്ഞ്ച​ൽ ഡി ​മ​രി​യ, റൊ​മേ​റോ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ൾ​ക്കൊ​പ്പം ചി​ത്രം പ​ക​ർ​ത്തു​ക​യും ചെ​യ്ത​ത്. ലോ​ക​ക​പ്പ്​ ട്രോ​ഫി​യും പി​ടി​ച്ച്​ നി​ൽ​ക്കു​ന്ന ഇ​യാ​ളു​ടെ ചി​ത്ര​വും വൈ​റ​ലാ​യി​രു​ന്നു. താ​ര​ങ്ങ​ളു​ടെ മെ​ഡ​ൽ ക​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​മു​ണ്ട്. ഇ​തി​നെ​തി​രെ മു​ൻ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ രം​ഗ​ത്തു വ​ന്നു. ഫി​ഫ​യു​ടെ നി​യ​മാ​വ​ലി പ്ര​കാ​രം ലോ​ക​ക​പ്പ് ജേ​താ​ക്ക​ൾ​ക്കും രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ൾ​ക്കും മാ​ത്ര​മേ ട്രോ​ഫി തൊ​ടാ​നും കൈ​വ​ശം വെ​ക്കാ​നും അ​നു​വാ​ദ​മു​ള്ളൂ.

ട​ർ​ക്കി​ഷ്​ പാ​ച​ക വി​ദ​ഗ്ധ​നാ​യ സാ​ൾ​ട്ട്​ ബേ ​ദു​ബൈ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 49 ദ​ശ​ല​ക്ഷം ഫോ​ളോ​വേ​ഴ്​​സു​ണ്ട്.ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി, ഫി​ഫ പ്ര​സി​ഡ​ന്‍റ്​ ഇ​ൻ​ഫ​ന്‍റി​നോ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും ഇ​യാ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ്​ ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAWorld CupSalt Baeinvestigating
News Summary - FIFA investigating how celebrity chef 'Salt Bae' got onto World Cup final pitch
Next Story