ഫിഫ ക്ലബ് ലോകകപ്പ് : ഫിക്സ്ചർ നറുക്കെടുപ്പ് പൂർത്തിയായി
text_fieldsഅബൂദബി: യു.എ.ഇ ആതിഥ്യം വഹിക്കുന്ന ഫിഫ ക്ലബ് വേൾഡ് കപ്പ് -2017െൻറ ഫിക്സ്ചർ നറുക്കെടുപ്പ് പൂർത്തിയായി. തിങ്കളാഴ്ച അബൂദബി ഫെയർമോണ്ട് ബാബ് അൽ ബഹ്ർ ഹോട്ടലിലാണ് നറുക്കെടുപ്പ് നടന്നത്. അബൂദബി ക്ലബ് അൽ ജസീറയും ന്യൂസിലൻഡിലെ ഒാക്ലൻഡ് സിറ്റിയും തമ്മിലാണ് ആദ്യ മത്സരം. ഡിസംബർ ആറിന് അൽെഎനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ഹയർ ലോക്കൽ ഒാർഗനൈസിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഖൽഫാൻ ആൽ റുമൈതി, മുൻ കൊളംബിയൻ ഫുട്ബാളർ ഇവാൻ കൊർദേബ, ഫിഫ ടൂർണമെൻറ് മേധാവി ജെയ്മി യർസ, യു.എ.ഇ ഫുട്ബാളർ അബ്ദുൽ റഹീം ജുമാ, ഫ്രാൻസിെൻറ മുൻ താരങ്ങളായ മൈക്കൽ സിൽവസ്റ്റർ, എറിക് അബിദാൽ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.
മൊത്തം ഏഴ് ടീമുകളാണ് ക്ലബ് ലോകകപ്പിൽ പെങ്കടുക്കുന്നത്. ഇതിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മഡ്രിഡ് നേരിട്ട് സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. ദക്ഷിണ അമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷനിൽ ജേതാക്കളാകുന്നവരും നേരിട്ട് സെമിപ്രവേശം നേടും.കോൺകകാഫ് ജേതാക്കളായ മെക്സിക്കൻ ക്ലബ് പാച്ചുക ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. കോൺഫെഡറേഷൻ ഒാഫ് അമേരിക്കൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ചാമ്പ്യൻഷിപ്പ് എന്നിവയിൽ ജോതാക്കളാകുന്നവരും ക്വാർട്ടർ ഫൈനലിൽ കടക്കും. അൽജസീറയും ഒാക്ലാൻഡ് സിറ്റിയുമാണ് ക്വാർട്ടർ ഫൈനൽ പ്രവേശനം തേടി പ്ലേ ഒാഫ് മത്സരം കളിക്കുന്നത്. ഡിസംബർ 13ന് അബൂദബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഫൈനൽ മത്സരവും 12ന് അൽെഎൻ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ സെമിഫൈനൽ മത്സരവും നടക്കും. സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ 16നാണ് ലൂസേഴ്സ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
