Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫി​ഫ ക്ല​ബ്​...

ഫി​ഫ ക്ല​ബ്​ ലോ​ക​ക​പ്പ് : റ​ഫ​റി​മാ​രെ ഫി​ഫ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഫി​ഫ ക്ല​ബ്​ ലോ​ക​ക​പ്പ് : റ​ഫ​റി​മാ​രെ ഫി​ഫ പ്ര​ഖ്യാ​പി​ച്ചു
cancel

ദു​ബൈ: 2021 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന ഫി​ഫ ക്ല​ബ്​ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ ചു​മ​ത​ല വ​ഹി​ക്കു​ന്ന റ​ഫ​റി​മാ​രു​ടെ പേ​രു​ക​ൾ ഫി​ഫ റ​ഫ​റി ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു. ഇ​മാ​റാ​ത്തി റ​ഫ​റി മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല ഹ​സ​ൻ, അ​സി​സ്​​റ്റ​ൻ​റ് റ​ഫ​റി​മാ​രാ​യ മു​ഹ​മ്മ​ദ് അ​ൽ ഹ​മ്മ​ദി, ഹ​സ​ൻ അ​ൽ മി​ഹ്റി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഏ​ഴ് വി​ഡി​യോ അ​സി​സ്​​റ്റ​ൻ​റ് റ​ഫ​റി​മാ​രെ (വി.​എ.​ആ​ർ) കൂ​ടാ​തെ ഏ​ഴു റ​ഫ​റി​മാ​രെ​യും 12 അ​സി​സ്​​റ്റ​ൻ​റ് റ​ഫ​റി​മാ​രെ​യും തി​ര​ഞ്ഞെ​ടു​ത്ത​താ​യി ക​മ്മി​റ്റി അ​റി​യി​ച്ചു.

ബ്ര​സീ​ലി​യ​ൻ എ​ഡി​ന അ​ൽ​വി​സ് ബാ​റ്റി​സ്​​റ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ല​ബ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ റ​ഫ​റി​മാ​രു​ടെ ഒ​രു സം​ഘം പ​ങ്കെ​ടു​ക്കും. 2017ൽ ​ഇ​ന്ത്യ​യി​ൽ ന​ട​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ തു​ട​ങ്ങി​യ ട്രെ​ൻ​ഡ് അ​നു​സ​രി​ച്ചാ​ണി​ത്. സ്വി​സ് റ​ഫ​റി എ​സ്ത​ർ സ്​​റ്റൗ​ബ്ലി ഒ​രു മ​ത്സ​ര​ത്തി​ലും 2019ൽ ​ബ്ര​സീ​ലി​ൽ ഉ​റു​ഗ്വാ​യ്​ റ​ഫ​റി ക്ലോ​ഡി​യ അ​മ്പി​യ​റ​സും ഒ​ഫീ​ഷ്യേ​റ്റ് ചെ​യ്തി​രു​ന്നു. കൂ​ടാ​തെ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ലും റ​ഫ​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​ഫ​റി​മാ​ർ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പ് അ​ന്തി​മ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ളും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും ഉ​റ​പ്പാ​ക്കു​മെ​ന്നും ക​മ്മി​റ്റി സ്ഥി​രീ​ക​രി​ച്ചു. ഏ​ഴു ക്ല​ബു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 11 വ​രെ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story