ഫിയസ്റ്റ രണ്ടാം സീസണ് സമാപനം
text_fieldsഫിയസ്റ്റ രണ്ടാം സീസണിൽ ജേതാക്കളായ ടീം
ഷാർജ: പെയ്സ് എജുക്കേഷൻ ഗ്രൂപ്പിന് കീഴിലുള്ള യു.എ.ഇയിലെ സ്കൂളുകളിലെ ജീവനക്കാർക്കായി സംഘടിപ്പിച്ച ഫിയസ്റ്റ രണ്ടാം സീസൺ കായിക മത്സരം സമാപിച്ചു. പെയ്സ് ഇന്റർനാഷനൽ സ്കൂൾ ഷാർജ, പെയ്സ് ബ്രീട്ടിഷ് സ്കൂൾ ഷാർജ എന്നിവിടങ്ങളിലായി വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റൺ വിഭാഗങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറിയത്. യു.എ.ഇയിലെ വിവിധ സ്കൂളുകളിലെ ടീമുകളായ ഐ.ഐ.എസ് ലെജൻഡ്സ്, പി.ബി.എസ് റോയൽ, ജി.എ.ഇ.എസ് അബ്തൽ, ഡി.പി.എസ് ഫാൽക്കൺസ്, പേസ് യുനൈറ്റഡ് ദുബൈ, പി.സി.ബി.എസ് ഫാൽക്കൺസ്, സി.ബി.എസ് ക്യാപിറ്റൽസ്, പേസ് വാരിയേഴ്സ് ടീമുകളാണ് മാറ്റുരച്ചത്.
ഫുട്ബാളിൽ ചാമ്പ്യൻഷിപ്പും ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നീ വിഭാഗങ്ങളിൽ സെക്കൻഡും വോളിബാൾ, ബാഡ്മിന്റൺ എന്നിവയിൽ സെക്കൻഡ്റണ്ണറപ്പും നേടിയാണ് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഓവറോൾ വിജയികളായത്. വ്യത്യസ്ത മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ കളിക്കാർക്കുള്ള കപ്പുകളും ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സ്വന്തമാക്കി. പെയ്സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, ഡയറക്ടർ സുബൈർ ഇബ്രാഹിം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. അസി. ഡയറക്ടർ സഫാ അസദ്, പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, വൈസ് പ്രിൻസിപ്പൽ സുനാജ് ഇബ്രാഹിം എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

