ഫിക്കി പ്രതിനിധിസംഘം അബൂദബി ചേംബര്‍ സന്ദര്‍ശിച്ചു
text_fieldsഫിക്കി സെക്രട്ടറി ജനറല്‍ ഡോ. ഗുണവീണ ഛദ്ധക്ക് അബൂദബി ചേംബര്‍ വൈസ് ചെയര്മാന് എം.എ. യൂസുഫലി ഉപഹാരം നല്കുന്നു. അബൂദബി ചേംബര്‍ ഡയറക്ടര്‍മാരായ മസൂദ് റഹ്മ
അല്‍ മസൂദ്, സയിദ് അല്‍ റുമൈത്തി, നൂര്‍ അല്‍ തമീമി, ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ്
മിഷന് എ. അമര്‍നാഥ് എന്നിവര്‍ സമീപം
അബൂദബി: ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് (ഫിക്കി) പ്രതിനിധി സംഘം അബൂദബി ചേംബറുമായി ചര്‍ച്ച നടത്തി. ഇന്ത്യയും യു.എ.ഇയും തമ്മിലെ സമഗ്ര വാണിജ്യ പങ്കാളിത്ത കരാര്‍ (സെപ) ഒപ്പുവെച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം.
ഫിക്കി സെക്രട്ടറി ജനറല്‍ ഡോ. ഗുണവീണ ഛദ്ദയുടെ നേതൃത്വത്തിലുള്ള സംഘത്തെ അബൂദബി ചേംബര്‍ വൈസ് ചെയര്മാന് എം.എ യൂസഫലിയും മറ്റ് ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിലെ ചരിത്രപരമായ വാണിജ്യ ബന്ധമാണ് ഇരുരാജ്യങ്ങളും വാണിജ്യ പങ്കാളിത്ത കരാര്‍ നിലവില്‍വരാന്‍ പ്രധാന കാരണമെന്ന് എം.എ. യൂസുഫലി പറഞ്ഞു.
കരാര്‍ നിലവില്‍ വന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വ്യാപാരം 120 ശതമാനം വര്‍ധിച്ച് 100 ബില്യണ്‍ ഡോളറാവും. എണ്ണയിതര വാണിജ്യ വ്യാപാര പങ്കാളിയായി പ്രഥമ സ്ഥാനമുള്ള ഇന്ത്യയുമായി 2021ല്‍ മാത്രം 45 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നതെന്നും യൂസുഫലി പറഞ്ഞു. വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് അബൂദബി ചേംബര്‍ നല്‍കിവരുന്ന പിന്തുണക്ക് ഫിക്കി സംഘം നന്ദി അറിയിച്ചു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് എ. അമര്‍നാഥ്, അബൂദബി ചേംബര്‍ ഡയറക്ടര്‍മാരായ മസൂദ് റഹ്മ അല്‍ മസൂദ്, സയിദ് അല്‍ റുമൈത്തി, നൂര്‍ അല്‍ തമീമി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

