‘ഫെസ്റ്റോറ 2കെ25’ന് തുടക്കം
text_fieldsദുബൈ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർട്സ് ആൻഡ് കൾച്ചറൽ വിങ് സർഗധാര സംഘടിപ്പിക്കുന്ന ആർട്സ് ഫെസ്റ്റ് ‘ഫെസ്റ്റോറ 2കെ25’ ആദ്യ സെഷൻ സമാപിച്ചു. അബൂഹൈൽ കെ.എം.സി.സി ഓഫിസ് ഓഡിറ്റോറിയത്തിലാണ് സ്റ്റേജ് ഇതര മത്സരങ്ങൾ സംഘടിപ്പിച്ചത്. ചടങ്ങിന് ജില്ല കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കാലൊടി, ജനറൽ സെക്രട്ടറി നൗഫൽ വേങ്ങര, ട്രഷറർ സി.വി അഷ്റഫ്, ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് കെ.പി.എ സലാം, സർഗധാര ചെയർമാൻ നാസർ കുറുമ്പത്തൂർ, ശിഹാബ് ഏറനാട്, എം.പി ശരീഫ്, ബഷീർ കാരാട് എന്നിവർ നേതൃത്വം നൽകി. വിവിധ സെഷനുകളിൽ നടന്ന മത്സരങ്ങൾ ജില്ല കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹിം വട്ടംകുളം, മുയ്ദീൻ പൊന്നാനി, മുഹമ്മദ് വള്ളിക്കുന്ന്, അഷ്റഫ് കൊണ്ടോട്ടി, സിനാൽ മഞ്ചേരി, നാസർ നിലമ്പൂർ, നജ്മുദ്ദീൻ മലപ്പുറം, ലത്തീഫ് തെക്കഞ്ചേരി, സക്കീർ പാലത്തിങ്ങൽ, മുസ്തഫ ആട്ടീരി, മുജീബ് കോട്ടക്കൽ എന്നിവർ നിയന്ത്രിച്ചു.
ശബ്ന പുതിയോട്ടിലിന്റെ നേതൃത്വത്തിൽ രജിസ്ട്രേഷൻ ഡെസ്കും ബഷീർ കാരാട്, സഹീർ കൊണ്ടോട്ടി എന്നിവരുടെ മീഡിയ വിങ്ങും പ്രവർത്തിച്ചു. രണ്ടാം സെഷനായ വ്യക്തിഗത സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 19നും ക്വിസ് മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള സെഷൻ മൂന്ന് ഒക്ടോബർ 26ന് അബുഹൈൽ ഓഡിറ്റോറിയത്തിലും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

