പഠനം പോലെ കലയും പ്രധാനം; കവി മോഹൻ അഭിനയത്തിരക്കിൽ
text_fieldsഅൽെഎൻ: പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപോലെ മിടുക്ക് തെളിയിച്ച പ്ലസ്വൺ വിദ്യാർഥിനി കവി മോഹൻ അഭിയനത്തിരക്കിൽ. പ്രവാസി മലയാളികളുടെ കൂട്ടായ്മകളിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘വയലറ്റ് പൂക്കൾ’ ചലച്ചിത്രത്തിൽ നായിക കഥാപാത്രത്തെയാണ് കവി അവതരിപ്പിക്കുന്നത്.
മുരുകൻ കാട്ടാക്കടയുടെ ‘സൂര്യകാന്തി’ കവിതയെ ആസ്പദമാക്കി നാടക സംവിധായകൻ പ്രേം പ്രസാദ് നിർവഹിച്ച രംഗാവിഷ്കാരത്തിൽ സൂര്യനെല്ലി പെൺകുട്ടിയെ അവതരിപ്പിച്ച് കവി ശ്രദ്ധ നേടിയിരുന്നു. അബൂദബിയിൽ നടന്നുവരാറുള്ള ഭരത് മുരളി നാടകോത്സവത്തിൽ മൂന്ന് പ്രമുഖ സംവിധായകരുടെ നാടകത്തിലൂടെ അഭിനയമികവ് തെളിയിച്ച കവിയെ കഴിഞ്ഞ വർഷമാണ് ചലച്ചിത്രത്തിൽനിന്ന് അവസരം തേടിയെത്തിയത്.
മൂന്ന് ചലച്ചിത്രങ്ങളിൽ കൂടി അഭിനയിക്കാൻ വിളിച്ചെങ്കിലും പഠനത്തിന് തടസ്സമാകുമെന്ന് കരുതി തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കയാണെന്ന് അൽെഎൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ കവി മോഹൻ പറഞ്ഞു. അൽെഎൻ സർവകലാശാലയിൽ ഇതര രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ കൂടി പെങ്കടുത്ത ടീൻസ് മീറ്റിൽ ഡബ്സ്മാശ് ചെയ്ത കവി രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു. യു.എ.ഇ ദേശീയതലത്തിലും സ്കൂൾ തലങ്ങളിലും നിരവധി പുരസ്കാരങ്ങളും സമ്മാനങ്ങളുമാണ് ഇൗ മിടുക്കി നേടിയിരിക്കുന്നത്. നൂറിലധികം സ്റ്റേജ് പരിപാടികളും അവതരിപ്പിച്ച് കഴിഞ്ഞു. സ്പോർട്സ്, ചിത്രരചന എന്നിവയിലും താൽപര്യമുണ്ട്. അറബിക് കൈയെഴുത്ത്, പെൻസിൽ ഡ്രോയിങ്, കളറിംഗ് ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.യു.എ.ഇ റെഡ്്്്ക്രസൻറിന് വേണ്ടി വസ്ത്രങ്ങളും പഠനോപകരണങ്ങളും ശേഖരിക്കുന്ന കവി അൽെഎൻ െഎ.എസ്.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയുടെ മോണിറ്ററാണ്. അൽെഎൻ വെൽക്കം ട്രേഡേഴ്സിൽ മാനേജറായി ജോലി ചെയ്യുന്ന മോഹൻ^ബിനു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് കവി. മൂത്തമകൾ കാവ്യാമോഹൻ എം.ബി.ബി.എസിന് പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
