യു.എ.ഇ കൂളിമുട്ടം ഫെസ്റ്റ് 2022
text_fieldsയു.എ.ഇ കൂളിമുട്ടം ഫെസ്റ്റ്-2022ന്‍റെ ലോഗോ സിനിമാതാരം അനു സിതാര പ്രകാശനം ചെയ്യുന്നു
അബൂദബി: തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ കൂളിമുട്ടം സ്വദേശികളുടെ കൂട്ടായ്മയിൽ നടക്കുന്ന യു.എ.ഇ കൂളിമുട്ടം ഫെസ്റ്റ്-2022 'നമ്മൾ കൂളിമുട്ടത്തുകാർ' നവംബർ 13ന് ദുബൈയിൽ നടക്കും.
രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെ നീളുന്ന പരിപാടികളിൽ കൈപ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്റർക്കൊപ്പം ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഗൾഫ് രാജ്യങ്ങളിൽ വാണിജ്യ, വ്യവസായ മേഖലയിൽ വിജയം കൈവരിച്ചവരും കഴിഞ്ഞ 35 വർഷത്തിലേറെയായി പ്രവാസ ജീവിതം നയിക്കുന്നവരുമായ കൂളിമുട്ടം സ്വദേശികളെ ആദരിക്കും.
പ്രമുഖ കലാകാരന്മാർക്കൊപ്പം കൂട്ടായ്മ പ്രവർത്തകരും ചേർന്നൊരുക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികളും നടക്കും. ഫെസ്റ്റിനോട് അനുബന്ധമായി എന്‍റെ ഗ്രാമം എന്ന പേരിൽ വാട്സ്ആപ് വിഡിയോ മത്സരവും ചിത്രരചന മത്സരവും നടക്കും.
പരിപാടിയുടെ ലോഗോ പ്രകാശനം അബൂദബിയിൽ നടന്ന ചടങ്ങിൽ സിനിമാതാരം അനു സിതാര നിർവഹിച്ചു.
ഭാരവാഹികളായ സന്തോഷ് കാടുവെട്ടിയിൽ, സുലൈമാൻ മതിലകം, സഞ്ജയ് തെക്കുട്ട്, ഷമീർ കല്ലറക്കൽ, രാമദാസ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

