തട്ടകം കൊടിയേറ്റം ചെന്ത്രാപിന്നിക്കാരുടെ ആഘോഷമായി
text_fieldsഷാര്‍ജ: തൃശ്ശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നി ഗ്രാമവാസികളുടെ പ്രവാസി കൂട്ടായ്മയായ തട്ടകത്തിന്‍െറ പ്രഥമ സ്നേഹഹസംഗമം കൊടിയേറ്റം വേറിട്ട അനുഭവമായി.ഷാര്‍ജ ഫാമിലി പാലസ് ഹാളില്‍ നടന്ന ആഘോഷങ്ങള്‍ കയ്പമംഗലം എം.എല്‍.എ ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നാട്ടിലെ ഉത്സവങ്ങളെ ഓര്‍മ്മപ്പെടുത്തും വിധം മേളത്തിന്‍െറ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തില്‍ കൊടി ഉയര്‍ത്തിയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. നാടിന്‍െറ നന്മകളെ ചേര്‍ത്തു നിര്‍ത്തുന്ന പ്രവാസി കൂട്ടായ്മകളാണ് 60 ആണ്ടുകള്‍ പിന്നിടുന്ന കേരളത്തിന്‍െറ ഐക്യശക്തിയെന്ന് ടൈസണ്‍ മാഷ് പറഞ്ഞു.
പ്രോഗ്രാം ചെയര്‍മാന്‍ സുഭാഷ്ദാസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ പ്രസിഡന്‍റ് ഷക്കീര്‍ വിശിഷ്ടാതിഥിയെ ആദരിച്ചു.
പ്രഥമ തട്ടകം പുരസ്കാരങ്ങള്‍ യഥാക്രമം ജെനി ആന്‍റണി, അബ്ദുല്‍ ജബ്ബാര്‍, തറയില്‍ അബ്ദുള്ള, കെ.രഘുനന്ദനന്‍ എന്നിവര്‍ക്ക് ടൈസണ്‍ മാസ്റ്റര്‍ സമ്മാനിച്ചു. തുടര്‍ന്ന് ഓണസദ്യ, മത്സരങ്ങള്‍, തട്ടകം അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവയും വിബ്ജിയോര്‍ ടീം അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. അന്‍വര്‍, അഭിലാഷ്,നിയാഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
