Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദഫ്റ ജലോത്സവത്തിന് നാളെ തുടക്കം
text_fieldsbookmark_border
അബൂദബി: പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദഫ്റ ജലോത്സവം വെള്ളിയാഴ്ച ഒൗദ്യോഗികമായി ആരംഭിക്കും. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ 110 പായ്വഞ്ചികൾ പെങ്കടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. 42 ലക്ഷം ദിർഹം സമ്മാനം നൽകുന്ന ഉത്സവത്തിലേക്ക് 4000 തുഴച്ചിലുകാരാണ് പത്ത് ദിവസങ്ങളിലായി പായ്വഞ്ചിയുമായി എത്തുന്നത്. ഏപ്രിൽ 28നാണ് സമാപനം. മരത്തിെൻറ പരമ്പരാഗത മഹ്മൽ ബോട്ട് റേസ്, കൈറ്റ് ൈഹഡ്രോഫിൽ റേസ് തുടങ്ങിയവ കാഴ്ചക്കാർക്ക് ആവേശമാകും. നെയ്മീൻ പിടിത്ത മത്സരം പത്ത് ദിവസവുമുണ്ടാകും. കൂടാതെ നീന്തൽ, ഫുട്ബാൾ, വോളിബാൾ ടൂർണമെൻറുകളും നടക്കും. കഴിഞ്ഞ വർഷം 70,000 പേരാണ് മത്സരം വീക്ഷിക്കാനെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
