Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനൃ​ത്തം​ചെ​യ്ത്​...

നൃ​ത്തം​ചെ​യ്ത്​ റെ​ക്കോ​ഡി​ടാ​ൻ വ​നി​ത ഡോ​ക്ട​ർ​മാ​ർ

text_fields
bookmark_border
നൃ​ത്തം​ചെ​യ്ത്​ റെ​ക്കോ​ഡി​ടാ​ൻ വ​നി​ത ഡോ​ക്ട​ർ​മാ​ർ
cancel
camera_alt

ഡോ​ക്ട​ർ​മാ​രു​ടെ നൃ​ത്ത​പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദു​ബൈ​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​നം

ദു​ബൈ: ലോ​ക റെ​ക്കോ​ഡു​ക​ൾ​ക്കാ​യി യു.​എ.​ഇ​യി​ലെ 50 മ​ല​യാ​ളി വ​നി​ത ഡോ​ക്ട​ർ​മാ​ർ ഒ​ന്നി​ച്ച് ഇ​ന്തോ-​അ​റ​ബ് ഫ്യൂ​ഷ​ൻ നൃ​ത്തം ഒ​രു​ക്കു​ന്നു. ന​സീ​ജ് എ​ന്നു പേ​രി​ട്ട നൃ​ത്ത പ​രി​പാ​ടി 13ന് ​വൈ​കീ​ട്ട് ഏ​ഴി​ന് ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ പ്ര​ധാ​ന സ്റ്റേ​ജി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​രാ​യ മെ​ഡി​കോ​ൺ ഇ​വ​ന്‍റ്​​സ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. യു.​എ.​ഇ​യു​ടെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി വ​നി​ത ഡോ​ക്ട​ർ​മാ​രാ​ണ്​ നൃ​ത്ത​വേ​ദി​യി​ൽ എ​ത്തു​ന്ന​ത്. രാ​ജ​സ്ഥാ​നി നാ​ടോ​ടി നൃ​ത്ത​യി​ന​മാ​യ ഗൂ​മ​റും അ​റ​ബി​ക് ഇ​ന​മാ​യ ഖ​ലീ​ജി​യും 10 മി​നി​റ്റി​ൽ അ​വ​ത​രി​പ്പി​ക്കും. ഒ​രേ സ​മ​യം ഏ​റ്റ​വും കൂ​ടു​ത​ൽ വ​നി​ത ഡോ​ക്ട​ർ​മാ​ർ അ​വ​ത​രി​പ്പി​ച്ച പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​യി​നം എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ്​ റെ​ക്കോ​ഡി​ടാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ദേ​ശീ​യ​ദി​ന​ത്തി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​ന്ന യു.​എ.​ഇ​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ​ന്ത്യ​ക്കും ആ​ദ​ര​വാ​യാ​ണ് പ​രി​പാ​ടി. 25 പേ​ർ വീ​തം ആ​ദ്യം അ​റ​ബി​ക് നൃ​ത്ത​വും തു​ട​ർ​ന്ന് രാ​ജ​സ്ഥാ​നി നാ​ടോ​ടി​നൃ​ത്ത​വും അ​വ​ത​രി​പ്പി​ച്ച​ശേ​ഷം എ​ല്ലാ​വ​രും​കൂ​ടി നൃ​ത്തം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ർ​ജ് ജോ​സ​ഫ് പ​റ​ഞ്ഞു. ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ടി​ക്ക​റ്റി​ലൂ​ടെ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി പ​രി​പാ​ടി ആ​സ്വ​ദി​ക്കാം. ക​ഴി​ഞ്ഞ ര​ണ്ടു​ മാ​സ​മാ​യി പ്ര​മു​ഖ ന​ർ​ത്ത​കി അ​നു​പ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൃ​ത്ത​പ​രി​ശീ​ല​നം ന​ട​ത്തി​വ​രു​ന്നു.

സം​ഘാ​ട​ക സ​മി​തി സെ​ക്ര​ട്ട​റി ഡോ. ​സ​ഫ​റു​ല്ല ഖാ​ൻ, മെ‍ഡി​കോ​ൺ ഡ​യ​റ​ക്ട​ർ ഡോ. ​സി​റാ​ജു​ദ്ദീ​ൻ, ക​ൾ​ച​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​ഫി​റോ​സ് ഗ​ഫൂ​ർ, ഇ​വ​ന്‍റ്​ കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​നി​ത സ​ലാം, റി​സോ​ഴ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ർ​ജ് ജേ​ക്ക​ബ്, മീ​ഡി​യ ക​ൺ​വീ​ന​ർ ഡോ. ​ജ​മാ​ലു​ദ്ദീ​ൻ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ancing
News Summary - Female doctors to set a record by dancing
Next Story