Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ തെരുവ്​...

ദുബൈയിൽ തെരുവ്​ മൃഗങ്ങളെ ഊട്ടാൻ ‘ഫീഡിങ്​ സ്​റ്റേഷൻ’

text_fields
bookmark_border
ദുബൈയിൽ തെരുവ്​ മൃഗങ്ങളെ ഊട്ടാൻ ‘ഫീഡിങ്​ സ്​റ്റേഷൻ’
cancel
camera_alt

ഫീഡിങ്​ സ്​റ്റേഷൻ

ദുബൈ: എമിറേറ്റിലുടനീളുമുള്ള അലഞ്ഞുതിരിയുന്ന തെരുവ്​​ മൃഗങ്ങൾക്ക്​ ഭക്ഷണം നൽകാൻ നിർമിത ബുദ്ധി പിന്തുണയോടെ പ്രവർത്തിക്കുന്ന ഫീഡിങ്​ സ്​റ്റേഷൻ അവതരിപ്പിച്ച്​ ദുബൈ ​മുനിസിപ്പാലിറ്റി. ‘ഇഹ്​സാൻ സ്​റ്റേഷൻ’ എന്ന പേരിലാണ്​ പുതിയ സംരംഭത്തിന്​ തുടക്കമിട്ടിരിക്കുന്നത്​. എമിറേറ്റിലുടനീളം പ്രധാനപ്പെട്ട 12 സ്ഥലങ്ങളിൽ ‘ഇഹ്​സാൻ സ്​റ്റേഷനുകൾ’ സ്ഥാപിക്കാനാണ്​ ദുബൈ മുനിസിപ്പാലിറ്റിയുടെ തീരുമാനം. നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന സ്​റ്റേഷനിലൂടെ അലഞ്ഞുതിരിയുന്ന​ മൃഗങ്ങളെ തിരിച്ചറിയാനും അവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും അതനുസരിച്ച്​ ഭക്ഷണം വിതരണം ചെയ്യാനും കഴിയും.

നഗരത്തിലെ 10 പൊതു പാർക്കുകളിലും ദുബൈ ഹോൾഡിങ്ങിന്‍റെ രണ്ട്​ സ്ഥാപനങ്ങൾക്ക്​ സമീപത്തും ഇഹ്​സാൻ സ്​റ്റേഷനുകൾ സ്ഥാപിക്കും. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക്​ സുരക്ഷിതമായി ഭക്ഷണമെത്തിക്കുന്ന പദ്ധതി മേഖലയിൽ ആദ്യമായാണെന്നും​ മുനിസിപ്പാലിറ്റി വ്യക്​തമാക്കി.

അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കുന്നതിനായി നൂതന സാങ്കേതികവിദ്യയെ വിവിധ പങ്കാളികളുമായി സംയോജിപ്പിക്കും. നഗരത്തിന്‍റെ രൂപഭംഗിയേയും പൊതു ഇടങ്ങളേയും മോശമായി ബാധിക്കുന്ന രീതിയിൽ തെരുവ്​ മൃഗങ്ങൾക്ക്​ ക്രമരഹിതമായി തീറ്റ നൽകുന്നത്​ കുറക്കാൻ പുതിയ സംരംഭം സഹായകമാവും. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് കൂടുതൽ സംഘടിതവും സുസ്ഥിരവുമായ സമീപനം സ്വീകരിക്കുന്നതിലൂടെ ക്രമരഹിതമായ തീറ്റ നൽകുന്ന പ്രവണത കുറച്ച്​ മൃഗങ്ങളുടെ സംരക്ഷണ തത്വങ്ങൾ ഉയർത്തിപ്പിടികുകയാണ്​ ലക്ഷ്യം. പൂച്ചകൾ ഉൾപ്പെടെയുള്ള തെരുവ്​ മൃഗങ്ങൾക്ക്​ തീറ്റ നൽകാനുള്ള ‘ഇഹ്​സാൻ സ്​റ്റേഷനുകൾ’ അവതരിപ്പിക്കുന്നതിലൂടെ മാനുഷിക, പരിഷ്കൃത മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയാണ്​ പ്രതിഫലിക്കുന്നതെന്ന്​ പരിസ്ഥിതി, ആരോഗ്യ, സുരക്ഷ ഏജൻസി ആക്ടിങ്​ സി.ഇ.ഒ ഡോ. നസീം മുഹമ്മദ്​ റാഫി പറഞ്ഞു.

ലോകത്തിലെ ഏറ്റവും ആകർഷകവും പുരോഗമനപരവും ജീവിക്കാൻ കഴിയുന്നതുമായ നഗരങ്ങളിലൊന്നായി ദുബൈയിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനും സുസ്ഥിരമായ രീതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ശ്രമങ്ങളെ ഈ സംരംഭം പിന്തുണക്കും. പദ്ധതി വിലയിരുത്തിയ ശേഷം കൂടുതൽ മേഖലകളിലേക്ക്​ വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiAnimalsfeedingStation
News Summary - 'Feeding station' to feed street animals in Dubai
Next Story