കാലാവധി കഴിഞ്ഞ സാമ്പത്തിക ലൈസൻസ് പുതുക്കാൻ ഫീസിളവ്
text_fieldsഅബൂദബി: എമിറേറ്റിൽ കാലാവധി കഴിഞ്ഞ സാമ്പത്തിക ലൈസൻസുകൾ പുതുക്കാൻ അവസരം. 2010നുമുമ്പ് കാലാവധി കഴിഞ്ഞ ലൈസൻസ് ഉടമകൾക്കാണ് ആദ്യ ഘട്ടത്തിൽ അവസരം. ഇവരിൽനിന്ന് ലേറ്റ് ഫീസും ഈടാക്കില്ലെന്ന് അബൂദബി രജിസ്ട്രേഷന് ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റി (എ.ഡി.ആർ.എ) അറിയിച്ചു. 2010നുശേഷം ലൈസന്‍സുകളുടെ കാലാവധി കഴിഞ്ഞവര്‍ക്കുള്ള സമയപരിധി പിന്നീട് അറിയിക്കും.
കാലാവധി കഴിഞ്ഞ ഇക്കോണമിക് ലൈസന്‍സുകള്‍ പിഴകൂടാതെ ലളിതമായി പുതുക്കാനുള്ള അവസരമാണ് പ്രഖ്യാപനത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് എ.ഡി.ആര്.എ അറിയിച്ചു.
അബൂദബിയിലെ ചട്ടങ്ങൾ അനുസരിച്ച് രജിസ്ട്രേഷൻ പുതുക്കാത്ത ലൈസന്‍സുകള്‍ ആദ്യം പ്രത്യേക രജിസ്ട്രിയിലേക്ക് മാറ്റുകയാണ് പതിവ്. കാലാവധി കഴിഞ്ഞ് മൂന്നോ അതിലധികമോ വര്‍ഷമായാല്‍ ഇത്തരം ലൈസന്‍സ് റദ്ദാക്കപ്പെടും. കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കി ബിസിനസുകള്‍ സുഗമമായി നടത്താന്‍ നിക്ഷേപകര്‍ക്ക് അവസരമൊരുക്കാനാണ് ലേറ്റ് ഫീസിൽ പൂർണമായും ഇളവ് അനുവദിച്ചുകൊണ്ടുള്ള പുതിയ പ്രഖ്യാപനമെന്ന് എ.ഡി.ആര്.എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനീഫ് അല്‍ മന്‍സൂരി പറഞ്ഞു.
2024ലെ ആദ്യപാദത്തെ അപേക്ഷിച്ച് 2025ലെ ആദ്യ പാദത്തിൽ എമിറേറ്റിൽ സജീവമായ ഇക്കണോമിക് ലൈസന്‍സുകളുടെ എണ്ണത്തില്‍ 19 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

