ദുബൈയിൽ 88 സർക്കാർ സേവനങ്ങൾക്ക് ഫീസിളവ്
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: എമിറേറ്റിൽ 88 സർക്കാർ സേവനങ്ങൾക്ക് ഫീസിളവ് പ്രഖ്യാപിച്ചു.ദുബൈ നഗരസഭ മുതൽ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) വരെയുള്ള വകുപ്പുകളിൽ ലഭ്യമായ ഇളവുകൾ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പ്രഖ്യാപിച്ചത്. ദുബൈയിലെ ബിസിനസ് എളുപ്പമാക്കാനും ജീവിതച്ചെലവ് കുറക്കാനും ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകൾ ഫീസിൽ ഇളവ് നൽകാൻ തീരുമാനിച്ചത്.
ദുബൈ നഗരസഭ, ദുബൈ ഇക്കണോമി, ആർ.ടി.എ, ടൂറിസം വകുപ്പ്, കോടതികൾ, ഹെൽത്ത് അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെല്ലാം ഫീസിളവുണ്ടാകും. ദുബൈ മാരിടൈം സിറ്റി അതോറിറ്റി റെസിഡൻറ് വിസക്കും വിസ പുതുക്കാനുമുള്ള ഫീസുകൾ കുറക്കും. നഗരസഭയുടെ ലേബർ സപ്ലൈ റൂമുകൾക്ക് ഈടാക്കുന്ന ഫീസ്, ചെക്ക് റീ ഇഷ്യൂ, അടിയന്തര മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് പുതുക്കൽ എന്നിവക്കുള്ള ഫീസുകളും കുറയും. ദുബൈ വിനോദസഞ്ചാര വകുപ്പിെൻറ ടൂറിസം പെർമിറ്റ്, നഷ്ടപ്പെട്ട പെർമിറ്റ് മാറ്റി നൽകൽ, 16 വയസ്സിന് താഴെയുള്ളവർക്ക് നൽകുന്ന ടൂറിസം പെർമിറ്റ്, ഫാഷൻ ഷോ അനുമതി എന്നിവക്ക് ഈടാക്കുന്ന ഫീസിലും ഇളവുണ്ട്.
ട്രാഫിക് ഫയൽ ട്രാൻസ്ഫർ, നിർമാണത്തിന് താൽക്കാലികമായി റോഡ് അടക്കൽ, വിനോദ ബൈക്ക് എന്നിവക്ക് ഈടാക്കുന്ന ഫീസുകൾ കുറക്കും. ബ്രോക്കർ കാർഡ്, റിയൽ എസ്റ്റേറ്റ് ഏജൻറ് കാർഡ് എന്നിവക്ക് ഈടാക്കുന്ന ഫീസ് ദുബൈ ലാൻഡ് ഡിപ്പാർട്മെൻറ് കുറക്കും. ദുബൈ കോടതികൾ സിവിൽ കേസ് വിധിപകർപ്പ് സാക്ഷ്യപ്പെടുത്താനുള്ള ഫീസിൽ ഇളവ് നൽകും. ദുബൈ ആരോഗ്യ വകുപ്പ് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ഈടാക്കുന്ന ഫീസിൽ ഇളവ് നൽകും. ബിസിനസ് സെന്‍ററുകളുടെ ലൈസൻസ് എടുക്കാനും പുതുക്കാനും ദുബൈ സാമ്പത്തിക വകുപ്പ് ഈടാക്കുന്ന ഫീസ് കുറക്കും. സർക്കാർ സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾക്കും ലൈസൻസിന്‍റെ കാര്യത്തിലും ഇളവുണ്ടാകും.
------സുപ്രധാന വകുപ്പുകളിലെ ഫീസ് ഇളവുകൾ -------
ദുബൈ നഗരസഭ
ലേബർ സപ്ലൈ റൂമും ഫീസ്
ചെക്ക് റീ ഇഷ്യൂ
അടിയന്തര മെഡിക്കൽ
സർട്ടിഫിക്കറ്റ്
ഹെൽത്ത് കാർഡ് പുതുക്കൽ
ദുബൈ ടൂറിസം
ടൂറിസം പെർമിറ്റ്
പെർമിറ്റ് മാറ്റിനൽകൽ
16 വയസ്സിന് താഴെയുള്ളവർക്ക്
നൽകുന്ന ടൂറിസം പെർമിറ്റ്
ഫാഷൻ ഷോ അനുമതി
ആർ.ടി.എ
ട്രാഫിക് ഫയൽ ട്രാൻസ്ഫർ
നിർമാണത്തിന് റോഡ് അടക്കൽ
വിനോദ ബൈക്ക്
ലാൻഡ് വകുപ്പ്
ബ്രോക്കർ കാർഡ്
റിയൽ എസ്റ്റേറ്റ് ഏജൻറ് പെർമിറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

