‘ഫിയർലസ് ഗവേണൻസ്’ പ്രകാശനം
text_fieldsഡോ. കിരൺ ബേദിയുടെ ‘ഫിയർലസ് ഗവേണൻസ്’ എന്ന പുസ്തകം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ട്രഷറർ ശ്രീനാഥ് കാടഞ്ചേരിക്ക് നൽകി പ്രകാശനം ചെയ്യുന്നു
ഷാർജ: ഡോ. കിരൺ ബേദിയുടെ ‘ഫിയർലസ് ഗവേണൻസ്’ എന്ന ഇംഗ്ലീഷ് പുസ്തകം അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ട്രഷറർ ശ്രീനാഥ് കാടഞ്ചേരിക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. ഡോ. വി. അജയകുമാറിന്റെ ‘മൈൻഡ്ഫുൾ പാരന്റിങ്’ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി. നസീറിന് നൽകി ഡോ. കിരൺ ബേദിയും പ്രകാശനം ചെയ്തു.
ഷാർജ ഇന്ത്യൻ സ്കൂളിലെ എട്ടുമുതൽ 12 വരെ ക്ലാസുകളിലെ 1500ലേറെ വിദ്യാർഥികൾക്കായി ‘മൈൻഡ്ഫുൾ പാരന്റിങ് ഫോർ ജെൻ ആൽഫ’ എന്ന വിഷയാവതരണവും സംഘടിപ്പിച്ചു. ഡോ. കിരൺ ബേദി, ഡോ. അജയകുമാർ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. പ്രമോദ് മഹാജൻ, റയാൻ സ്കൂൾ പ്രിൻസിപ്പൽ ഡെയ്സി പോൾ എന്നിവർ പങ്കെടുത്തു. രാഹുൽ ഈശ്വർ ആമുഖ പ്രഭാഷണം നടത്തി. രാഹുൽ ജെ. നായർ മോഡറേറ്ററായി.

