എഫ്.ബി.ആര്‍ മേളക്ക് അജ്മാനില്‍ തുടക്കമായി
text_fieldsഅജ്മാന്‍ : അന്താരാഷ്‌ട്ര കമ്പനികളെ ഉള്‍പ്പെടുത്തി രണ്ടു ദിവസത്തെ ഫ്രാഞ്ചൈസ്,ബ്രാന്‍ഡ്, റീട്ടൈല്‍ (എഫ്.ബി.ആര്‍ അജ്മാന്‍ ) മേളക്ക് അജ്മാനിൽ തുടക്കമായി .
അജ്മാൻ ജറഫിലുള്ള എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെൻററിൽ തിങ്കളാഴ്ച്ച 11 മണിക്ക് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു ഐമി മേള ഉദ്ഘാടനം ചെയ്തു. അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും കിരീടാവകാശിയുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ മേല്‍നോട്ടത്തിലാണ് എഫ്.ബി.ആര്‍ അജ്മാന്‍ നടക്കുന്നത്. 13 അറബ് വിദേശ രാജ്യങ്ങള്‍ പ്രതിനിധീകരിക്കുന്ന മേളയില്‍ വിവിധ മേഖലകളിൽ നിന്നും 100 ലധികം പ്രാദേശിക, അന്താരാഷ്ട്ര ബ്രാൻഡുകൾ പങ്കെടുക്കുന്നുണ്ട് .
അജ്മാൻ ചേംബറും ഇന്ഡക്സ് കോൺഫറൻസ് ആന്‍ഡ് എക്സിബിഷൻസും സംയുക്തമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചൈനയില്‍ നിന്ന് ഉപകരണങ്ങൾ നിർമ്മാണ, റെസിഡൻഷ്യൽ വ്യാവസായിക, വൈദ്യുത വാഹനം, പാനീയം, തുകൽ നിർമ്മാണ, മൺപാത്രങ്ങൾ, ആനിമേഷൻ, വിദ്യാഭ്യാസ വ്യവസായ മേഖലകളില്‍ നിന്നുള്ള 20 ഓളം സംരംഭങ്ങൾ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്, മറ്റു രാജ്യങ്ങളോടൊപ്പം ഇറ്റലിയില്‍ നിന്നും നിരവധി സംരംഭകര്‍ ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
