വാഹന രജിസ്ട്രേഷന് നമ്പറുകള്‍ ലേലത്തില്‍ പിടിക്കാം
text_fieldsഅബൂദബി: യു.എ.ഇയുടെ അമ്പതാം ദേശീയദിനാഘോഷത്തിെൻറ ഭാഗമായി അബൂദബിയില്‍ ഇഷ്ട നമ്പറുകള്‍ ലേലത്തിൽ പിടിക്കാനും വാഹനയുടമകള്‍ക്ക് സൗകര്യം. രജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റില്‍ 50 എന്നു കൂടി മുദ്രകുത്താന്‍ അവസരം നല്‍കിയതിനു പിന്നാലെയാണ് പുതിയ സാധ്യത ഒരുക്കിയിരിക്കുന്നത്.
യു.എ.ഇ രൂപീകൃത വര്‍ഷമായ 1971 നമ്പര്‍ അടക്കമുള്ളവയാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. 2021, 555, 55 തുടങ്ങി കൗതുകമുണര്‍ത്തുന്ന അനേകം നമ്പറുകള്‍ക്കായി നിരവധി പേര് രംഗത്തുവന്നു കഴിഞ്ഞു. 222 നമ്പരുകളാണ് അധികൃതര്‍ ലേലത്തില്‍ വച്ചിരിക്കുന്നത്.
എമിറേറ്റ്സ് ഓക്ഷന്‍സുമായി സഹകരിച്ചാണ് പത്തുദിവസത്തേക്ക് രജിസ്ട്രേഷന് നമ്പര്‍ ലേലം നടത്തുകയെന്ന് അബൂദബി പൊലീസ് അറിയിച്ചു. യു.എ.ഇ സുവര്‍ണ ജൂബിലി ആഘോഷത്തിെൻറ ഭാഗമാവാന്‍ പൊതുജനങ്ങള്‍ക്ക് കൂടി അവസരമൊരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
എമിറേറ്റ്സ് ഓക്ഷന് വെബ്സൈറ്റിലും എമിറേറ്റ്സ് ഓക്ഷന് ആപ്പിലും ലേലത്തിനു വച്ചിരിക്കുന്ന നമ്പരുകള്‍ കാണാവുന്നതാണ്. ഡിസംബര്‍ പത്തിനാണ് ലേലം അവസാനിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

